ഹണി പളളിയിൽ പോകുമ്പോൾ ഈ വേഷം ഇടുമോ ? ബോബി ചെമ്മണ്ണൂർ വിഷയത്തിൽ ഹണി റോസിനെ വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്

കൊച്ചി : നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്‌റ്റ് ചെയ്‌തതോടെ വലിയ ചർച്ചകള്‍ക്കാണ് കേരളീയ സമൂഹം സാക്ഷ്യം വഹിക്കുന്നത്.സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപവും അതുമായി ബന്ധപ്പെട്ട ചർച്ചകളുമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതില്‍ ബോബിയേയും ഹണിയെയും അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഇതിനിടെ രാഹുല്‍ ഈശ്വറും വിവാദത്തില്‍ മുഖ്യകണ്ണിയായി മാറുന്നുണ്ട്.ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്.

Advertisements

ബോബി ചെമ്മണ്ണൂർ ഇത്തരം ദ്വയാർത്ഥ പരാമർശങ്ങള്‍ സ്ഥിരമായി നടത്തുന്ന വ്യക്തിയാണെന്നും രാഹുല്‍ ഈശ്വർ എന്തിനാണ് ഇത്തരം വയ്യാവേലികള്‍ ഏറ്റെടുക്കുന്നതെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.ശാന്തിവിള ദിനേശിന്റെ വാക്കുകള്‍ജാമ്യമില്ലാതെ തുടർച്ചയായി അകത്തിടാൻ മാത്രമുള്ള അത്രയും ദ്രോഹമൊന്നും ബോബി ചെമ്മണ്ണൂർ ചെയ്‌തുവെന്ന്‌ ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ അദ്ദേഹം ഒരു മിതത്വം പാലിക്കണമായിരുന്നു. മകളുടെ ഒക്കെ പ്രായമുള്ള കുട്ടികളോട് പോലും കേട്ടാല്‍ അറപ്പ് തോന്നുന്ന ദ്വയാർത്ഥ പ്രയോഗങ്ങള്‍ അയാള്‍ മാസങ്ങളായി, വർഷങ്ങളായി നടത്തി വരുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നിട്ടും അയാളെ ഇഷ്‌ടപ്പെടുന്ന വലിയൊരു സമൂഹമുണ്ട്.തന്റെ പരിമിതികള്‍ മനസിലാക്കി കൊണ്ട് സ്വയം വിറ്റെടുക്കാൻ കഴിയുന്ന ചുരുക്കം ചില ആളുകളില്‍ ഒരാളാണ് ബോബി ചെമ്മണ്ണൂർ. അയാള്‍ ഈ അല്‍പ്പം ദ്വയാർത്ഥ പ്രയോഗമുള്ള, ലൈംഗിക ചുവയുള്ള പരാമർശങ്ങള്‍ നടത്തി വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുത്തിട്ടുണ്ട്. അത് ഇഷ്‌ടപ്പെടുന്ന ഒട്ടേറെ ആളുകളുണ്ട് ഇവിടെ. അവരുടെ നിരന്തര പിന്തുണ കാരണമായിരിക്കണം ഇങ്ങനെ ലക്കും ലഗാനും ഇല്ലാതെ പറയുന്നത്.ഓഗസ്‌റ്റില്‍ ഉദ്‌ഘാടനം ചെയ്‌ത സ്വർണ്ണക്കടയുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഹണി റോസ് പരാതി നല്‍കാൻ ഇത്രയും വൈകിയത് എന്തുകൊണ്ടാണ് എന്ന് എനിക്ക് അറിയില്ല.

ബുദ്ധിയുള്ള ആരോ, അവരുടെ വക്കീല്‍ ആയിരിക്കാം എഫ്ബിയില്‍ രാഹുല്‍ ഈശ്വറിനും ബോബി ചെമ്മണ്ണൂരിനും വേണ്ടി ഓരോ പോസ്‌റ്റ് ഇട്ടിട്ടുണ്ട്. ബോബിയുടെ സ്ഥാപനം ഉദ്‌ഘാടനം ചെയ്യാൻ കുറഞ്ഞത് 50 ലക്ഷം എങ്കിലും അവർ വാങ്ങിയിട്ടുണ്ടാവും.ഒരു പ്രശ്‌നം വന്നാല്‍ ഒരാളിനെ കുരിശില്‍ തറയ്ക്കണമെങ്കില്‍ എല്ലാരും ഒറ്റക്കെട്ടാവും. ബോബി ലക്ഷക്കണക്കിന് രൂപ പരസ്യം കൊടുക്കുന്ന ചാനലുകള്‍ വരെ അയാളെ എടുത്തിട്ട് അലക്കി. ഇവർക്കെല്ലാം മറുപടി പറയാനായിട്ട് ഒരു രാഹുല്‍ ഈശ്വറും. അയാളെയും ആരൊക്കെയോ എടുത്തിട്ട് അലക്കുന്നത് കണ്ടു. രാഹുല്‍ ഈശ്വറിന് വേറെ ഒരു പണിയുമില്ലേ എന്നാണ് ഞാൻ ആലോചിക്കുന്നത്, ഇങ്ങനെ കൊത്തി പറിക്കാനായിട്ട് ചെന്ന് ഇരുന്ന് കൊടുക്കാൻ.നടി ഗായത്രി വർഷ ഒരു കമന്റ് പറയുന്നത് കണ്ടു. ആരാന്റെ അമ്മയ്ക്ക് പ്രാന്ത് ആവുമ്ബോള്‍ കാണാൻ നല്ല ചേലാണ് എന്ന് പറയുന്നത് പോലെയാണത്.

വസ്ത്രധാരണത്തെ കുറിച്ച്‌ അവർ പറയുന്നത് കണ്ടു. എങ്കില്‍ ഹണി റോസ് ഇടുന്നതിലും വള്‍ഗർ വസ്ത്രം ഇട്ട് കാണിച്ചുകൊടുക്കണം ഗായത്രി. എന്തുകൊണ്ടാണ് ഹണി റോസിനെക്കാള്‍ നല്ല ആർട്ടിസ്‌റ്റുകള്‍ ഉണ്ടായിട്ടും അവരെ തന്നെ ക്ഷണിക്കുന്നത് എന്ന് കൂടി ആലോചിക്കണം.ഗായത്രി വർഷ ആയാലും ശരി ഹണിയായാലും മഞ്ജു വാര്യർ ആയാലും ശരി. നിങ്ങളൊക്കെ സിനിമാക്കാരല്ലേ. നിങ്ങള്‍ ആ മഞ്ജു വാര്യരുടെ ഡ്രസ് കോഡ് കണ്ടോന്ന് പഠിക്കണം. എത്ര മാന്യമായിട്ടാണ് അവർ വസ്ത്രം ധരിക്കുന്നത്. മഞ്ജു ആകെ അത്രയേ ഉള്ളൂ, മീനാക്ഷിയുടെ അനിയതിയാണെന്നേ കണ്ടാല്‍ തോന്നുള്ളൂ. എന്ത് ക്യൂട്ട് ആണ്‍ അവർ ഇടുന്ന വസ്ത്രങ്ങള്‍.

Hot Topics

Related Articles