ശരീരത്തിൽ മാലയും കമ്മലുമില്ല; കണിയാപുരത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരം കണ്ടലില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കഴുത്തില്‍ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അലക്കിയ വസ്ത്രം ഉണക്കാൻ അയ കെട്ടിയിരുന്ന കയർ പൊട്ടിച്ചെടുത്താണ് കൃത്യം നടത്തിയത്. മരിച്ച യുവതിയുടെ മൃതദേഹത്തില്‍ നിന്ന് മാലയും കമ്മലും മൊബൈല്‍ ഫോണും കണ്ടെത്താനായില്ല.

Advertisements

തഹസീല്‍ദാരുടെ സാന്നിദ്ധ്യത്തില്‍ ഇൻക്വസ്റ്റ് നടക്കുകയാണ്. അതേസമയം പ്രതി തമിഴ്നാട്ടിലേക്ക് കടന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെയാണ് കണിയാപുരം കരിച്ചാറയില്‍ വീട്ടിനുള്ളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കണിയാപുരം കണ്ടല്‍ നിയാസ് മൻസിലില്‍ ഷാനു എന്ന വിജിയെയാണ് വീട്ടിനുള്ളിലെ ഹാളിലെ തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് അഞ്ചരയോടെ സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യ ഭർത്താവ് മരിച്ച വിജി കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രങ്കനുമായി ഒരുമിച്ച്‌ താമസിക്കുകയായിരുന്നു. സംഭവശേഷം ഹോട്ടല്‍ ജീവനക്കാരനായ രങ്കനെ കാണാനില്ല. ഇന്ന് രാവിലെ 8.30 ഓടെ ഷിജിയുടെ കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രങ്കനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

Hot Topics

Related Articles