ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം; സംഭവം അതിരപ്പിള്ളിയിൽ

നടൻ ദുല്‍ഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന കല്യാണി പ്രിയദർശൻ – നസ്‍ലെൻ ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചാണ് ഒറ്റയാൻ കാർ അക്രമിച്ചത്. കണ്ണംകുഴി സ്വദേശിയായ അനിലിൻ്റെ കാർ ആണ് ഒറ്റയാൻ തകർത്തത്. ഒറ്റയാൻ ഇപ്പോഴും ജനവാസ മേഖലയില്‍ തുടരുകയാണ് എന്നും വാർത്താ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

Advertisements

ഇന്ന് രാവിലെ ആറര മണിയോടെയാണ് സംഭവം നടന്നത്. ഷൂട്ടിങ്ങിന് വേണ്ടി ആളുകളുമായി അനില്‍ ലൊക്കേഷനിലേക്ക് വരുന്ന വഴിക്കാണ് കണ്ണംകുഴി ഭാഗത്ത് വെച്ച്‌ റോഡിന് നടുവില്‍ നിലയുറപ്പിച്ച കാട്ടാന വാഹനത്തെ ആക്രമിച്ചത്. അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പൊള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അരുണ്‍ ഡൊമിനിക് ഒരുക്കുന്ന കല്യാണി – നസ്ലൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പൊള്‍ അതിരപ്പിള്ളി ഭാഗത്ത് പുരോഗമിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാളത്തിന്റെ നസ്‍ലെൻ നായകനായി ഒടുവില്‍ വന്നത് ഐ ആം കാതലൻ ആണ്. പ്രേമലു എന്ന സിനിമ യുവ താരം നസ്‍ലെനില്‍ പ്രതീക്ഷയുണ്ടാക്കിയിരുന്നു. മലയാളത്തില്‍ സോളോ നായകനായി 100 കോടി ക്ലബില്‍ ചെറിയ പ്രായത്തില്‍ ഇടംനേടിയത് ഒരു ചെറിയ കാര്യമല്ല. ഐ ആം കാതലൻ സിനിമയുടെയും സംവിധാനം ഗിരീഷ് എ ഡി ആണ്. ഐ ആം കാതലൻ എന്ന സിനിമയില്‍ നസ്‍ലെന് പുറമേ ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്.

സജിൻ ചെറുകയിലാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഐ ആം കാതലൻ എന്ന സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധനാണ്. സിദ്ധാര്‍ഥ് പ്രദീപാണ് സംഗീത സംവിധാനം. ചിത്രത്തിന് ചെറിയ കളക്ഷനാണ് ഒന്നാം ദിനം ലഭിച്ചിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം മുന്നേറുമെന്നും ഒടിടിയില്‍ നേട്ടമുണ്ടാക്കാനാകുമെന്നുമാണ് പ്രതീക്ഷ. നസ്‍ലെന്റെ മാനറിസങ്ങളാണ് ചിത്രത്തിന്റെ ആകര്‍ഷണവും.

Hot Topics

Related Articles