കൊച്ചി: ജാമ്യം കിട്ടി വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലിന് പുറത്തേക്ക് വരുമ്പോള്‍ പുറത്ത് നാടകീയ രംഗങ്ങള്‍. ബോബി ചെമ്മണ്ണൂരിന് പിന്തുണ അറിയിച്ച് നിരവധി പേര്‍ ജയിലിന് പുറത്ത് തടിച്ചുകൂടി. മാധ്യമ പ്രവര്‍ത്തകരെ ബോബിയുടെ ആരാധകർ പിടിച്ചു തള്ളി. ജയില്‍ പരിസരത്ത് പടക്കം പൊട്ടിക്കാനും ബോബി ആരാധകര്‍ ശ്രമിച്ചു. എന്നാല്‍, പൊലീസ് ഇത് തടഞ്ഞു. ഓള്‍ കേരള മെൻസ് അസോസിയേഷനാണ് പടക്കം പൊട്ടിക്കാൻ ശ്രമിച്ചത്. കേസെടുക്കേണ്ടി വരുമെന്ന് ഇതോടെ പൊലീസ് മുന്നറിയിപ്പ് നല്‍കി.
ജയിലിന് പുറത്ത് ബോബി അനുകൂലികള്‍ ജയ് വിളിക്കുകയും ചെയ്തു. ഒടുവില്‍ പടക്കം പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് കുറച്ച് സ്ത്രീകളും ജയിലിന് മുന്നിലെത്തി. ബോബി ചെമ്മണ്ണൂര്‍ കോടീശ്വരൻ ആണെങ്കിലും അദ്ദേഹം സാധാരണക്കാരൻ ആണെന്നാണ് പിന്തുണച്ച് എത്തിയ ഓള്‍ കേരള മെൻസ് അസോസിയേഷൻ നേതാവ് പ്രതികരിച്ചത്. നാടകീയ രംഗങ്ങള്‍ക്ക് ശേഷമാണ് എല്ലാവരും പിരിഞ്ഞ് പോയത്. ബോച്ചെയ്ക്കൊപ്പം പോയി പടക്കം പൊട്ടിക്കുമെന്ന് പറഞ്ഞാണ് ആരാധകര്‍ പിരിഞ്ഞ് പോയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെയാണ് ഇന്ന് ജയിലിന് പുറത്തിറങ്ങിയത്. ഇന്നലെ പുറത്തിറങ്ങാതിരുന്നത് ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാൻ കഴിയാതെ ജയിലില്‍ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് പുറത്തിറങ്ങിയ ശേഷം ബോബിയുടെ പ്രതികരണം.