വാളക്കുഴി: തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകയുടെ 114മത് ഇടവകദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ ഇടവക കൺവൻഷൻ 2025 ജനുവരി 16,17,18 തീയതികളിൽ പള്ളിയിൽ വച്ച് നടക്കും. വിവിധ യോഗങ്ങളിൽ റവ: വർഗീസ് മത്തായി, റവ: അല്ക്സാണ്ടർ എ തോമസ്, റവ:റ്റി എ കുര്യൻ, സുവിശേഷകൻ ബിജു നെടുബ്രം എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും.
Advertisements
ഇടവകയുടെ 114 മത് ഇടവകദിനാഘോഷങ്ങൾ 2025 ജനുവരി 19 ഞായറാഴ്ച്ച നടക്കപ്പെടും. രാവിലെ 8 മണിക്ക് വികാരി ജനറൽ വെരി: റവ:ഡോ:സി കെ മാത്യുവിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന, തുടർന്ന് ഇടവകദിന സമ്മേളനം, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.