കണ്ണൂർ: പിണറായിയില്‍ ദേവസ്വം ഭൂമി കൈയേറി റെസ്റ്റ് ഹൗസ് പണിയുന്നതിനെതിരെ പരാതിയുമായി ദേവസ്വം ഊരാളൻ രംഗത്ത്. കേളാലൂർ ദേവസ്വത്തിന് വേണ്ടി രണ്ടാം ഊരാളനായ അടിമന ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയാണ് പരാതി നല്‍കിയത്. ജില്ലാ കളക്ടർക്കും പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം വകുപ്പ് അസിസ്റ്റന്റ് എക് സിക്യൂട്ടീവ് എൻജിനിയർക്കുമാണ് പരാതി നല്‍കിയത്.
പിണറായി പാതിരിയാട് വില്ലേജിലാണ് കേളാലൂർ ദേവസ്വം വക 19 ഏക്കർ ഭൂമി സ്ഥിതി ചെയ്യുന്നത്. ഇതില്‍ ഒരേക്കർ സ്ഥലത്താണ് പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസ് പണിയുന്നത്. ഇതിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു. റവന്യൂ രേഖകളിലും പുരാവസ്തു വകുപ്പിന്റെ പക്കലുള്ള രേഖകളിലും ഇത് കേളാലൂർ ദേവസ്വം ഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ദേവസ്വം ബോർഡില്‍ നിന്നോ ക്ഷേത്ര ഊരാളൻമാരില്‍ നിന്നോ അനുമതി വാങ്ങാതെ പുറമ്പോക്ക് ഭൂമിയാണെന്ന് പറഞ്ഞാണ് പിഡബ്ല്യൂഡി നടപടിയുമായി മുന്നോട്ട് പോയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ സെപ്തംബർ മൂന്നിനാണ് മന്ത്രി മുഹമ്മദ് റിയാസ് റെസ്റ്റ് ഹൗസിന്റെ ശിലാസ്ഥാപനം നടത്തിയത്. പിണറായി ഇൻഡസ്ട്രിയല്‍ സൊസൈറ്റി 5 കോടി രൂപ മുതല്‍മുടക്കിലാണ് റെസ്റ്റ് ഹൗ് നിർമിക്കുന്നത്. ജോലികള്‍ നിർത്തിവെച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ദാമോദരൻ നമ്ബൂതിരി പറഞ്ഞു.