കൂരിരുട്ടില്‍ കുളിച്ച് ശാസ്ത്രി റോഡ്; വഴിവിളക്ക് അണഞ്ഞ് മാസങ്ങളായിട്ടും ഇരുട്ടില്‍ തപ്പി നഗരസഭ; സ്ത്രീ അധ്യക്ഷയായിട്ടും നഗരത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല

കോട്ടയം: ശാസ്ത്രിറോഡിലെ വെളിച്ചമണഞ്ഞിട്ടും വിളക്ക് തെളിക്കാതെ അധികൃതരുടെ അനാസ്ഥ. കോട്ടയം നഗരത്തിലെ ഏറ്റവും തിരക്കേറിയ ശാസ്ത്രി റോഡിലാണ് വഴിവിളക്ക് തെളിയാത്തത് കാരണം വഴിയാത്രക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെ ദുരിതമനുഭവിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ നിന്നും അശ്ലീല കമന്റടിക്കുന്ന സാമൂഹ്യ വിരുദ്ധരുടെ ശല്യം സഹിച്ചാണ് ഈ വഴി സ്ത്രീകള്‍ കടന്ന് പോകുന്നത്. റയില്‍ വേ സ്‌റ്റേഷനില്‍ നിന്നുള്‍പ്പെടെ നടന്ന് വരുന്നവരും ജോലി കഴിഞ്ഞ് ബസ് കാത്തു നില്‍ക്കുന്നവരുമാണ് ഇരുട്ട് കാരണം ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത്.

Advertisements

നേരത്തെ ഈ ഭാഗത്ത് പൊലീസ് പട്രോളിങ്ങ് നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ അതും കാര്യക്ഷമമല്ല. നാഗമ്പടത്തും സമാനമായ അവസ്ഥയാണ്. നഗരസഭ ഭരിക്കുന്നത് സ്ത്രീ ആയിട്ടും നഗരത്തില്‍ സ്ത്രീസുരക്ഷയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളില്ലെന്നത് പകല്‍പോലെ യാഥാര്‍ത്ഥ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പുറമേ റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകള്‍ വ്യക്തമായി കാണാന്‍ കഴിയാത്തത് വാഹനാപകടങ്ങള്‍ക്കും വഴിവച്ചേക്കാം. കടകളുടെ മുന്നിലെ ലൈറ്റുകളും പ്രധാന ജംക്ഷനുകളിലെ ഹൈമാസ്റ്റ് ലൈറ്റുകളുമാണു നഗരത്തില്‍ യാത്രക്കാര്‍ക്ക് കുറച്ചെങ്കിലും ആശ്വാസം നല്‍കുന്നത്. എന്നാല്‍ ശാസ്ത്രി റോഡില്‍ ഇങ്ങനെപോലും വെളിച്ചമെത്തുന്നില്ല. ഒരു ദുരന്തമുണ്ടാകുന്നതിന് കാത്ത് നില്‍ക്കാതെ ശാസ്ത്രി റോഡില്‍ വെളിച്ചമെത്തിക്കാന്‍ നഗരസഭ മുന്നോട്ട് വരണമെന്നാണ് വഴിയാത്രക്കാരുടെ പ്രധാന ആവശ്യം.

Hot Topics

Related Articles