പാലാ: വിവിധ അപകടങ്ങളിലായി മൂന്ന് പേർക്ക് പരിക്ക്. പാലാ – പൊൻകുന്നം റൂട്ടിൽ 12ാം മൈലിൽ ബസും വാനും കൂട്ടിയിടിച്ച് ബസ് യാത്രക്കാരൻ പൈക സ്വദേശി അലൻ ജോസിന് (23)പരുക്കേറ്റു. ഉച്ചയോടെയായിരുന്നു അപകടം. ഏലപ്പാറയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് വയനാട് സ്വദേശി അനേഗിന് ( 21) പരുക്കേറ്റു. രാവിലയെയായിരുന്നു അപകടം.
Advertisements
പിറവത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു വല്യച്ചനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന 9 വയസ്സുകാരൻ ജൂവാൻ ജെയ്സണു പരുക്കേറ്റു. ഉച്ചയോടെയായിരുന്നു അപകടം. മൂന്ന് പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.