കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ തളിയിൽക്കോട്ട, ചെല്ലിയൊഴുക്കം ഭാഗങ്ങളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
നീണ്ടൂർ സെക്ഷന്റെ പരിധിയിൽ പ്രാലേൽ, മുടക്കാലി, വാഴക്കാല, മര്യാദ മുക്ക്, കല്ലറ ഷി, മുല്ലമംഗലം, കാവി കുന്നുംപുറം, പെട്രോൾ പമ്പ്, സെന്റ് തോമസ്, പെരും തുരുത്ത്, വിവേകാനന്ദ ( കുറുമുള്ളൂർ) എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണ സെക്ഷൻ പരിധിയിൽ വടക്കേക്കര മുതൽ വള്ളത്തോൾ വരെയുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറുപ്പന്തറ സെക്ഷൻ പരിധിയിൽ കാഞ്ഞിരത്താനം, കാളവണ്ടി കവല, ജറീക്കോ , മാവിൻ ചുവട് ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 4 പി.എം വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും. വാകത്താനം സെക്ഷൻ പരിധിയിൽ രേവതിപ്പടി ഭാഗത്ത് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.