ഗുണനിലവാരമില്ലാത്ത തുണിത്തരങ്ങൾ നൽകി കബളിപ്പിച്ചു; കിടങ്ങൂർ അപ്പാരൽ വെൽഫെയർ അസോസിയേഷന് 17 ലക്ഷം രൂപയും നഷ്ടപരിഹാരമായി 25000 രൂപയും നൽകാൻ വിധിച്ച് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

കോട്ടയം : ദേശീയ പതാകയുടെ ഗുണനിലവാരമില്ലാത്ത തുണിത്തരങ്ങൾ നൽകി കിടങ്ങൂർ അപ്പാരൽ വെൽഫെയർ അസോസിയേഷനെ കബളിപ്പിച്ച മൂവാറ്റുപുഴ എ എസ് ട്രേഡേഴ്സ് , ബാംഗ്ലൂർ അർബൻ താജിർ എന്നീ സ്ഥാപനങ്ങളോട് 17 ലക്ഷം രൂപയും 25000 രൂപ നഷ്ടപരിഹാരവും നൽകാൻ വിധിച്ചു. പ്രസിഡന്റ് അഡ്വ വി എസ് മനുലാൽ, അംഗങ്ങളായ അഡ്വ ആർ ബിന്ദു, അഡ്വ കെ എം ആന്റോ എന്നിവരടങ്ങിയ കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് കിടങ്ങൂർ അപ്പാരൽ വെൽഫെയർ അസോസിയേഷന് വേണ്ടി പ്രസിഡന്റ് ശ്രീജ സന്തോഷ് സമർപ്പിച്ച ഹർജിയിൽ വിധി പ്രസ്താവിച്ചത്.

Advertisements

കിടങ്ങൂർ അപ്പാരൽ വെൽഫെയർ അസോസിയേഷൻ എതിര്കക്ഷികളായ മൂവാറ്റുപുഴ എ എസ് ട്രേഡേഴ്സ്, ബാംഗ്ലൂർ അർബൻ താജിർ എന്നീ സ്ഥാപനങ്ങളിൽ നിന്നും 2022ൽ 17 ലക്ഷം രൂപയുടെ ദേശീയ പതാക നിർമ്മിക്കുവാനുള്ള തുണിത്തരങ്ങൾ വാങ്ങിയിരുന്നു. ഗുണ നിലവാരമില്ലാത്തതും ദേശീയ പതാകയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ തുണിത്തരങ്ങൾ നൽകിയ എതിർകക്ഷികൾ ഹർജിക്കാരിയെയും സ്ഥാപനത്തെയും കബളിപ്പിച്ചു എന്ന് കമ്മീഷൻ കണ്ടെത്തി. ഇത് സംബന്ധിച്ചു എതിർകക്ഷികൾ നടത്തിയ പ്രവൃത്തി അനുചിത വ്യാപാരമാണെന്നും കമ്മീഷൻ വിലയിരുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹർജിക്കാരിയുടെ സ്ഥാപനത്തിന് നഷ്ടപ്പെട്ട 17 ലക്ഷം രൂപയും നഷ്ടപരിഹാരമായി 25000 രൂപയും കേസിന്റെ ചിലവിനത്തിൽ 5000 രൂപയും നൽകാൻ എതിര്കക്ഷികളോട് കമ്മീഷൻ നിർദ്ദേശിച്ചുകൊണ്ട് ഉത്തരവായി.
ഹർജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ അഡ്വ രാജി പി ജോയ് , അഡ്വ സുധിൻ സതീഷ് , അഡ്വ കീർത്തന പി ഡി, അഡ്വ ജിഷ്ണ കെ ബിനീജ്, അഡ്വ സ്റ്റെർലി എലിസബത്ത് എബ്രഹാം എന്നിവർ ഹാജരായി.

Hot Topics

Related Articles