ഹണിട്രാപ്പ് കേസിൽ ജാമ്യത്തിലിറങ്ങാൻ ദിവസങ്ങൾ ബാക്കി; തൃശ്ശൂരിൽ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു

തൃശൂർ: കവര്‍ച്ചാ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും കവര്‍ച്ചാ കേസിലെ പ്രതിയുമായ മതിലകം പൊന്നാംപടി കോളനി സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ അലി അഷ്‌കറിനെയാണ് (26) കാപ്പ ചുമത്തി ജയിലിലടച്ചത്. ഹണി ട്രാപ്പില്‍പ്പെടുത്തി പൂങ്കുന്നം സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസിലെ പ്രധാന പ്രതിയാണ് ഇയാള്‍. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങാന്‍ ഇരിക്കെയാണ് കാപ്പ ചുമത്തിയത്.

Advertisements

കവര്‍ച്ചാ കേസിലെ പ്രതികളായ കൈപ്പമംഗലം തിണ്ടിക്കല്‍ ഹസീബ്, മതിലകം സ്വദേശി ഊളക്കല്‍ സിദ്ദിക്ക് എന്നിവരെ മുന്‍ ദിവസങ്ങളില്‍ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. 2022ല്‍ വാടാനപ്പള്ളിയില്‍ അടയ്ക്കാ കടയില്‍നിന്നും 115 കിലോ അടയ്ക്ക മോഷണം നടത്തിയ കേസിലും 2022ല്‍ ചാലക്കുടിയില്‍ ബൈക്ക് മോഷണം ചെയ്ത കേസിലും 2023ല്‍ തൃശൂര്‍ ശക്തന്‍ നഗറില്‍ മധ്യവയസ്‌കനെ ആക്രമിച്ച്‌ രണ്ടു പവന്റെ സ്വര്‍ണാഭരണം കവര്‍ച്ച ചെയ്ത കേസിലും 2019,2020, 2021 വര്‍ഷങ്ങളില്‍ മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതക ശ്രമ കേസിലെ പ്രതിയും 2021ല്‍ വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്‌സോ കേസിലെ പ്രതിയുമാണ്.

Hot Topics

Related Articles