കെജിഎംഒഎ യുടെ 58ാം സംസ്ഥാന സമ്മേളനത്തിന് കുമരകത്ത് തുടക്കം; ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി വി എൻ വാസവൻ

കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേർസ് അസോസിയേഷൻ കെജിഎംഒഎ യുടെ 58ാം സംസ്ഥാന സമ്മേളനം കുമരകം കെടിഡിസി വാട്ടർ സ്കെയ്പിസിൽ (ഡോക്ടർ സി എൻ സുഗതൻ നഗർ) ആരംഭിച്ചു. സംസ്ഥാന പ്രസിഡൻറ് ഡോ. ടി എൻ സുരേഷ് പതാക ഉയർത്തി. സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹു. സഹകരണ ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ നിർവഹിച്ചു. സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ ഉണ്ടായിട്ടുള്ള പുരോഗമപരമായ എല്ലാ മുന്നേറ്റങ്ങളിലും കെജിഎംഒഎ സജീവമായി പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.

Advertisements

മാതൃ മരണ നിരക്ക് , ശിശു മരണനിരക്ക് ആയുർദൈർഘ്യം തുടങ്ങി എല്ലാ ആരോഗ്യ സൂചികകളിലും രാജ്യത്തിന് എന്നല്ല ലോകത്തിന് തന്നെ മാതൃകയായി നമ്മുടെ സംസ്ഥാനം മുന്നോട്ടു വന്നതിൽ കെ ജി എം ഓ എ പ്രതിനിധാനം ചെയ്യുന്ന സർക്കാർ ഡോക്ടർമാരുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് സമയത്തും വയനാട് ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിദുരന്തങ്ങളിലും സർക്കാർ ഡോക്ടർമാർ നടത്തിയ പ്രവർത്തനങ്ങളെ മന്ത്രി പ്രത്യേകം ശ്ലാഘിച്ചു. ഈ കഴിഞ്ഞ ശബരിമല മണ്ഡല മകരവിളക്ക് ഏറ്റവും ഭംഗിയാക്കുന്നതിൻ്റെ ഭാഗമായി ആരോഗ്യ പരിരക്ഷ ഒരുക്കുന്നതിന് സംഘടനയിൽ പെട്ട ഡോക്ടർമാർ ആത്മാർത്ഥമായ സേവനമാണ് കാഴ്ചവച്ചത് എന്ന് മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് സംസ്ഥാന സർക്കാർ കൊണ്ടുവന്ന ആശുപത്രി സംരക്ഷണ നിയമ നിർമ്മാണത്തിന് നാന്ദി കുറിച്ച് അതിൻ്റെ പ്രാരംഭ ഘട്ടത്തിൽ നിയമസഭയിൽ ഇത് സംബന്ധിച്ച സബ്മിഷൻ ആദ്യം ഉന്നയിച്ച സാമാജികൻ ബഹുമാനപ്പെട്ട മന്ത്രി ആയിരുന്നു എന്നത് ഉദ്ഘാടന വേദിയിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.

ആരോഗ്യ രംഗത്തെ മികച്ച മാധ്യമ റിപ്പോർട്ടിംഗിനുള്ള ഡോ.എം പി സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡ് ശ്രീമതി സാനിയ സിഎസ് ന് (ചീഫ് റിപ്പോർട്ടർ, റിപ്പോർട്ടർ ടിവി ) സമ്മാനിച്ചു. ഇന്ന് തുടർ വിദ്യാഭ്യാസ പരിപാടി , സംസ്ഥാന ജനറൽ ബോഡി മീറ്റിംഗ് എന്നിവ നടന്നു . നാളെ നടക്കുന്ന പൊതു സമ്മേളനം ബഹു . ആരോഗ്യ മന്ത്രി വീണാ ജോർജ് ഉത്ഘാടനം ചെയ്യും. പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.