നായകൻ മോഹൻ ലാൽ ആണ് എന്നറിഞ്ഞതോടെ നാല് കോടി വാങ്ങുന്ന നടൻ 15 ലക്ഷത്തിന് അഭിനയിച്ചു : പുലി മുരുകൻ്റെ വിശേഷം പങ്ക് വച്ച് വൈശാഖ്

കൊച്ചി : മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചിത്രങ്ങളില്‍ ഒന്നാണ് മോഹൻലാല്‍ നായകാനായെത്തിയ പുലിമുരുകൻ. മോളിവുഡിലെ ആദ്യത്തെ നൂറുകോടി ചിത്രമാണ് വൈശാഖിന്‍റെ സംവിധാനത്തിലെത്തിയ പുലിമുരുകൻ.പ്രായഭേദമന്യ എല്ലാവരും കണ്ടാസ്വദിച്ച ചിത്രമാണ് ഈ മാസ് ചിത്രം.പുലിമുരുകനില്‍ ഡാഡി ഗിരിജ എന്ന ശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് തെലുഗ് നടൻ ജഗപതി ബാബുവാണ്. തെലുഗ് സിനിമയില്‍ നാല് കോടിയോളം വില്ലൻ വേഷം ചെയ്യുന്ന ജഗപതി ബാബു വെറും 15 ലക്ഷമാണ് മുരുകനില്‍ അഭിനയിക്കാൻ വാങ്ങിയതെന്ന് പറയുകയാണ് സിനിമയുടെ സംവിധായകനായ വൈശാഖ്.

Advertisements

മോഹൻലാലാണ് നായകനെന്ന് അറിഞ്ഞാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്ന് വൈശാഖ് പറയുന്നു. സിനിമയില്‍ ആദ്യം നായികയായി തീരുമാനിച്ചത് നടി അനുശ്രീയെയായിരുന്നുവെന്നും വൈശാഖ് പറഞ്ഞു. എന്നാല്‍ ഷൂട്ടിന് മുമ്ബ് അനുശ്രീ ആശുപത്രിയിലായെന്നും പിന്നീട് കമാലിനി മുഖർജിയെ നായികയാക്കിയെന്നും വൈശാഖ് കൂട്ടിച്ചേർത്തു.’ഉദയേട്ടനാണ് ചിത്രത്തിലെ ഡാഡി ഗിരിജ എന്ന വില്ലൻ കഥാപാത്രത്തിലേക്ക് ജഗപതി ബാബുവിനെ നിർദേശിച്ചത്. ഞാൻ അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും കണ്ടിരുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വലിയ തിരക്കുണ്ടായിട്ടും മോഹൻലാല്‍ നായകനാകുന്ന ചിത്രം എന്ന് കേട്ടപ്പോള്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച്‌ ജഗപതി ബാബു പുലിമുരുകനില്‍ അഭിനയിക്കാനെത്തി. വില്ലനാകാൻ നാലുകോടി പ്രതിഫലം വാങ്ങുന്ന ജഗപതി ബാബു 15 ലക്ഷം രൂപക്ക് മാത്രമാണ് പുലിമുരുകനില്‍ അഭിനയിച്ചത്.ചിത്രത്തിലെ നായികയായി അനുശ്രീയെയായിരുന്നു ആദ്യം സമീപിച്ചത്. പക്ഷേ, ഷൂട്ടിങ്ങടുത്തപ്പോള്‍ അവള്‍ ആശുപത്രിയിലായി. അങ്ങനെയാണ് അടുത്ത് അന്വേഷണം കമാലിനി മുഖർജിയിലേക്ക് പോയത്. കമാലിനി എന്‍റെ കസിൻസ് എന്ന ചിത്രത്തിലെ പാട്ട് സീനില്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്,’ വൈശാഖ് പറഞ്ഞു.

Hot Topics

Related Articles