റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് ആളെ ചേർക്കൽ : മൂന്ന് പേർ വടക്കാഞ്ചേരിയിൽ പൊലീസ് പിടിയിൽ

വടക്കാഞ്ചേരി: റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് ആളെ ചേർത്തെന്ന കേസില്‍ മൂന്ന് പേരെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.തയ്യൂർ പാടത്ത് വീട്ടില്‍ സിബി, എറണാകുളം സ്വദേശി സന്ദീപ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മനുഷ്യക്കടത്ത്, എമിഗ്രേഷൻ നിയമ ലംഘനം എന്നിവയ്ക്കാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ വടക്കാഞ്ചേരി സ്റ്റേഷനിലെത്തി മൂവരെയും ചോദ്യം ചെയ്തിരുന്നു.

Advertisements

റഷ്യയില്‍ ചികിത്സയിലുള്ള ജെയിനിന്റെ പിതാവ് കുരിയൻ, റഷ്യയില്‍ കൊല്ലപ്പെട്ട ബിനിലിന്റെ ഭാര്യ ജോയ്‌സി എന്നിവരുടെ മൊഴിയും പൊലീസെടുത്തിരുന്നു. പിടിയിലായവരില്‍ സന്ദീപ്, സുമേഷ് ആന്റണി എന്നിവർക്ക് റഷ്യൻ പൗരത്വമാണ്. പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ഇവർ ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. ബിനില്‍ യുദ്ധമുഖത്ത് യുക്രെയിൻ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബന്ധുവായ ജയിൻ ഗുരുതര പരിക്കോടെ മോസ്‌കോയില്‍ ആശുപത്രിയിലാണ്. പോളണ്ടില്‍ ഇലക്‌ട്രീഷ്യന്റെ ജോലി ശരിയാക്കിത്തരാമെന്നേറ്റ് അകന്ന ബന്ധു കൂടിയായ സിബി 1.4 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് ജോലി ശരിയായില്ലെന്നും പകരം മറ്റൊരു ജോലി റഷ്യയില്‍ ശരിയാക്കാമെന്നും അറിയിച്ചു. വിമാനടിക്കറ്റിനായി 4.2 ലക്ഷം രൂപ സുമേഷ് ആന്റണി വാങ്ങിയതായും പരാതിയുണ്ട്. കസ്റ്റഡിയിലുള്ള സന്ദീപും തയ്യൂർ സിബിയും റഷ്യൻ കൂലിപ്പട്ടാളത്തില്‍ ചേരാനായി റഷ്യൻ പാസ്‌പോർട്ട് സ്വീകരിക്കുകയും ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയുമായിരുന്നു. റഷ്യൻ ആർമിയിലെ വാഗ്‌നർ ഗ്രൂപ്പില്‍ പ്രവർത്തിച്ച്‌ ഒരു വർഷം പൂർത്തിയായ ശേഷം ഇവർ വിസിറ്റിംഗ് വിസയെടുത്താണ് നാട്ടിലെത്തിയത്. എന്നാല്‍ കേസില്‍ കുറ്റക്കാരാണെന്ന് വ്യക്തമായാല്‍ കേരള പൊലീസിന് അറസ്റ്റിന് തടസമുണ്ടാകില്ലെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം.

Hot Topics

Related Articles