കണ്ണൂർ: പുന്നോല്‍ താഴെവയലിലെ സിപിഐ എം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.ബിജെപി മണ്ഡലം പ്രസിഡന്റ് ലിജേഷ്, വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇന്നലെ ഇവര്‍ ഉള്‍പ്പെടെ ഏഴുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
മീന്‍പിടിത്തത്തൊഴിലാളിയായ ഹരിദാസന്‍ ജോലികഴിഞ്ഞ് തിങ്കള്‍ പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലെത്തി ഭാര്യയുടെ കൈയില്‍ മീന്‍ നല്‍കി മുറ്റത്ത് കൈകഴുകുന്നതിനിടെയായിരുന്നു ആക്രമണം. വീടിന് സമീപം ബൈക്കുകളിലെത്തി പതിയിരുന്ന സംഘം ചാടിവീണ് വടിവാളും മഴുവും കൊണ്ട് തലങ്ങും വിലങ്ങും വെട്ടി.ബിജെപി മണ്ഡലം പ്രസിഡന്‍റും തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് ഉള്‍പ്പടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ഇന്നലെതന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രിമിനല്‍ ഗൂഡാലോചനാ കുറ്റം ചുമത്തിയാണ് നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രദേശത്തെ ക്ഷേത്രത്തിലെ സംഘര്‍ഷത്തില്‍ പങ്കെടുത്തവരാണ് ഇവര്‍. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. ബിജെപി നേതാവ് ലിജേഷ് കഴിഞ്ഞ ആഴ്ച നടത്തിയ പ്രകോപനപരമായ പ്രസംഗം നേരത്തേപുറത്തുവന്നിരുന്നു.
കൊലപാതകം നടത്തിയത് നാലുപേരാണെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെവരെയും അന്വേഷണസംഘം വാഹനപരിശോധയും റെയ്ഡുകളും നടത്തിയിരുന്നു. ഉച്ചയോടെ ഇവര്‍ പിടിയിലാവുമെന്നാണ് പോലീസ് കരുതുന്നത്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.