കലൂർ അപകടം; ഉമാ തോമസ് എംഎല്‍എ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി വൃത്തങ്ങള്‍

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വളരെ മോശം അവസ്ഥയിലായിരുന്നു ഉമ തോമസ് എംഎല്‍എ ആശുപത്രിയില്‍ എത്തിയതെന്ന് റെനൈ ആശുപത്രി മെഡിക്കല്‍ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.

Advertisements

അവിടെ നിന്ന് ഒരു ടീം വർക്കിന്റ ഭാഗമായാണ് ഇവിടം വരെ എത്തിയത്. വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍ എംഎല്‍എയ്ക്ക് ഓഫീസ് സൗകര്യം ഒരുക്കാനാണ് തീരുമാനം. എല്ലാ അർത്ഥത്തിലും തിരിച്ചു വരുന്നുണ്ട്. എംഎല്‍എയുടെ മനോധൈര്യം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെന്റിലേറ്ററില്‍ നിന്ന് മാറ്റി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അയാം ഓകെ എന്ന് ഉമ തോമസ് പറഞ്ഞു. അപകടത്തിന്റെ ദൃശ്യം എംഎല്‍എയെ കാണിച്ചിരുന്നു എന്നും അത് കണ്ടതില്‍ പിന്നെ വീട്ടില്‍ പോകണം എന്ന് പറഞ്ഞിട്ടില്ലെന്നും ‍ഡോക്ടർ കൃഷ്ണനുണ്ണി വിശദമാക്കി.

Hot Topics

Related Articles