കോട്ടയം നഗരമധ്യത്തിൽ നിന്നും യുവാവിനെ കാണാതായി: യുവാവിനായി തിരച്ചിൽ ആരംഭിച്ച് കോട്ടയം വെസ്റ്റ് പൊലീസ്

കോട്ടയം : കോട്ടയം നഗര മധ്യത്തിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവിനെ കാണാനില്ലെന്ന് പരാതി. ശിവപുരം പടുപാറ സുബൈദ മൻസിലിൽ അസുറുദീൻ (23) നെയാണ് കാണാനില്ലെന്ന് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജോലിയുടെ ആവശ്യത്തിലേക്ക് എന്നപേരിൽ പേരിൽ എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു ഇദ്ദേഹം. പിന്നീട് യുവാവിനെ പിന്നെ കാണാനില്ലെന്ന് പരാതി ഉയരുകയായിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

Advertisements

വെളുത്ത നിറം, താടി വളർത്തിയ മുഖം, ഒത്ത ശരീരം ഉള്ള യുവാവ് കാണാതാകുമ്പോൾ മഞ്ഞയിൽ കറുപ്പ് നിറവും കൂടി ചേർന്ന ടീ ഷർട്ട് ധരിച്ചിരുന്ന ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ താഴെ പറയുന്ന നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു…
ഫോൺ – 0481 2567210 ,
ഷാജഹാൻ – 98959357 20
ഫൈസൽ – 9656278083
ഷഫീഖ് – 9526715621

Hot Topics

Related Articles