നീണ്ടൂർ കൈപ്പുഴ പള്ളിത്താഴെ സ്കൂട്ടറും കാറും കൂട്ടിയിടിച്ചു : സ്കൂട്ടർ യാത്രക്കാരനായ കൈപ്പുഴ സ്വദേശിക്ക് പരിക്ക്

ഏറ്റുമാനൂർ : ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ കൈപ്പുഴ പള്ളിതാഴത്തിന് സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്ക്. അപകടത്തിൽ പരിക്കേറ്റ കൈപ്പുഴ സ്വദേശി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഏറ്റുമാനൂർ നിന്നും കൈപ്പുഴയിലേയ്ക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽ നിന്നുവന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ തിട്ടയിൽ ഇടിച്ചു നിന്നത് അപകടം ഒഴിവാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ജോർജിനെ ആശുപത്രിയിൽ എത്തിച്ചത്. ജോർജിന്റെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദേഹത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഗാന്ധിനഗർ പൊലീസ് സംഭവ സ്ഥലത്തെത്തി.

Hot Topics

Related Articles