ഒരാഴ്ച മുമ്പ് റിയാദില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ മലയാളി മരിച്ചു

റിയാദ്: ഒരാഴ്ച മുമ്പ് റിയാദില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ മലയാളി മരിച്ചു. തിരുവനന്തപുരം കല്ലറ പള്ളിമുക്ക് പഴയ മുക്ക് സ്വദേശി നൈസാം (54) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Advertisements

റിയാദില്‍ ബാസ്കിൻ റോബിൻസ് ഐസ്ക്രീം കമ്പനിയില്‍ 17 വർഷം സെയില്‍സ്മാനായി ജോലി ചെയ്തിരുന്നു. അവിടെ നിന്ന് വിരമിച്ച്‌ നാട്ടില്‍ പോയ ശേഷം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുതിയ വിസയില്‍ തിരിച്ചെത്തി ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. റിയാദ് ദാഖില്‍ മഅദൂദിലായിരുന്നു താമസം. കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ പോയത്. ഭാര്യയും ഏക മകനും നാട്ടിലാണ്. നൈസാമിന്‍റെ ആകസ്മിക മരണവാർത്ത റിയാദിലെ സുഹൃത്തുക്കളെ ദുഃഖത്തിലാഴ്ത്തി. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ഗള്‍ഫ് മലയാളി ഫെഡറേഷൻ ദുഃഖം രേഖപ്പെടുത്തി.

Hot Topics

Related Articles