കർണാടകയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം; ഒമ്പത് പേർ മരിച്ചു

ബംഗളൂരു: കർണാടകയിലെ യെല്ലാപുരയില്‍ വാഹനാപകടത്തില്‍ ഒൻപത് പേർ മരിച്ചു. നിയന്ത്രണം വിട്ട ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

Advertisements

അപകട സമയത്ത് ലോറിയില്‍ 25 പേരുണ്ടായിരുന്നു. ബാക്കിയുള്ള 16 പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ യെല്ലാപുരയിലും സമീപത്തുമായുള്ള വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടകാരണം എന്തെന്ന് വ്യക്തമല്ല.

Hot Topics

Related Articles