ദില്ലി: ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി 10 വർഷം പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഒരു ദശകത്തിനിടെ ഈ പദ്ധതിയെ ജനങ്ങള്‍ ഏറ്റെടുത്തെന്നും സമൂഹത്തിൻ്റെ എല്ലാ തുറകളിലുമുള്ള ആളുകളുടെ പങ്കാളിത്തം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ വിജയത്തിന് സഹായിച്ച ജനങ്ങള്‍ക്കും വിവിധ സന്നദ്ധ സംഘടനകള്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ശ്രദ്ധേയമായ നാഴികക്കല്ലുകള്‍ കൈവരിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതുവഴി കുട്ടികളുടെ ലിംഗാനുപാതം കുറവുള്ള ജില്ലകളില്‍ കാര്യമായ പുരോഗതി റിപ്പോർട്ട് ചെയ്തു. ബോധവല്‍ക്കരണ ക്യാമ്ബെയ്‌നുകള്‍ ലിംഗസമത്വത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തിലുള്ള ബോധം വളർത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താഴെത്തട്ടില്‍ സാമൂഹിക മാറ്റം വളർത്തിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി വരും വർഷങ്ങളിലും ഈ പ്രസ്ഥാനത്തിന് തുടർച്ചയായ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.