കൊച്ചി: കൂത്താട്ടുകുളത്തെ പൊലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിക്കുമെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പൊലീസുകാരെ ഭീഷണിപ്പെടുത്തല്‍, പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കല്‍, കൃത്യനിർവഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിരിക്കുന്നത്.
Advertisements
കലാ രാജുവിനെ തട്ടിക്കൊണ്ടുപോയതില്‍ പോലീസ് നടപടി വൈകുന്നു എന്ന് ആരോപിച്ചായിരുന്നു പൊലീസ് സ്റ്റേഷൻ ഉപരോധം. മൂവാറ്റുപുഴ ഡിവൈഎസ്പിയോട് ഡിസിസി വാക്കേറ്റത്തില്‍ ഏർപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി.