കുസാറ്റ് ക്യാമ്പസില്‍ നിർത്തിയിട്ട കാർ കത്തി നശിച്ചു; ആളപായമില്ല

കൊച്ചി : കുസാറ്റ് ക്യാമ്പസില്‍ നിർത്തിയിട്ട കാർ കത്തി നശിച്ചു. ക്യാമ്പസ് വഴിയില്‍ നിർത്തിയിട്ട ആഡംബര കാറാണ് ഉച്ചയ്ക്ക് 2.45 ഓടെ കത്തി നശിച്ചത്. ആളപായമില്ല.

Advertisements

പാലക്കാട്‌ സ്വദേശി സാദിഖിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. സുഹൃത്തിന്റെ കൈവശമായിരുന്നു കാർ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് കാറില്‍ നിന്നിറങ്ങി ബോണറ്റ് തുറക്കുമ്പോഴേക്ക് തീ പടർന്നു പിടിച്ചതായാണ് വിവരം. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. എങ്ങനെയാണ് കാറില്‍ തീപിടുത്തമുണ്ടായതെന്നതില്‍ വ്യക്തതയില്ല.

Hot Topics

Related Articles