അനധികൃതമായി അവധി നല്‍കി; വട്ടിയൂർക്കാവ് ഗവ. എല്‍ പി എസിലെ പ്രഥമാധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗവ. എല്‍ പി എസിന് അനധികൃതമായി അവധി നല്‍കിയ സംഭവത്തില്‍ കടുത്ത നടപടി സ്വീകരിച്ച്‌ മന്ത്രി. പ്രഥമാധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തായി മന്ത്രി അറിയിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ എല്‍ പി സ്കൂളിന് അവധി നല്‍കി അധ്യാപകർ സമരത്തിന് പോവുകയായിരുന്നു. തുടര്‍ന്ന് നോർത്ത് എഇഒയുടെ നേതൃത്വത്തില്‍ എത്തിയാണ് സ്കൂള്‍ തുറന്നത്. ഇന്ന് ക്ലാസ് ഉണ്ടാവില്ല എന്ന് വാട്സപ്പ് ഗ്രൂപ്പ്‌ വഴി കുട്ടികളെ അധ്യാപകർ അറിയിച്ചിരുന്നു.

Advertisements

അനധികൃതമായി ഇത്തരത്തില്‍ അവധി നല്‍കിയതിനെതിരെയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. അധ്യാപകരും ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഇന്ന് ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന് വാട്സാപ്പില്‍ സന്ദേശം അയച്ചിരുന്നു. ശമ്പള പരിഷ്കരണം നടത്തുക, ലീവ് സറണ്ടർ അനുവദിക്കുക, ഡിഎ കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്. പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. പണിമുടക്ക് ദിവസത്തെ ശമ്പളം 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്ന് കുറയ്ക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Hot Topics

Related Articles