ഏറ്റുമാനൂരിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാർ മരിച്ചു; മരിച്ചത് ഏറ്റുമാനൂർ പുന്നത്രക്കര സ്വദേശിയായ ബൈക്ക് യാത്രക്കാരൻ

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരനാണ് മരിച്ചത്. പുന്നത്രക്കര പുളിന്താനത്ത് വീട്ടിൽ പി.എസ് അരുൺ (42) ആണ് പരിക്കേറ്റത്.

Advertisements

ഞായറാഴ്ച പുലർച്ചെ 5.45ന് ചെറുവാണ്ടൂർ ഭാഗത്ത് ഉണ്ടായ അപകടത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ചെറുവാണ്ടൂർ ഭാഗത്ത് നിന്നും പൂവത്തുംമൂട് ഭാഗത്തേയക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ചെറുവാണ്ടൂർ ഭാഗത്ത് നിന്നും കണ്ടൻചിറ ഭാഗത്തേയ്ക്ക് വരികയായിരുന്ന അരുൺ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട് കാർ ഇടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിൽ പരിക്കേറ്റ അരുണിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചൊവ്വാഴ്ച രാവിലെ ഇദ്ദേഹം മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി.

Hot Topics

Related Articles