വാഹന തീര്‍ത്ഥയാത്രയ്ക്ക് മണർകാട് കത്തീഡ്രലിൽ സ്വീകരണം നൽകി

മണർകാട്: കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും സുന്നഹദോസ് പ്രസിഡന്റുമായിരുന്ന കാലം ചെയ്ത ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 23-ാമത് ദുഖ്‌റോനോ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ വാഹന തീര്‍ത്ഥയാത്രയ്ക്ക് ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സ്വീകരണം നൽകി.

Advertisements

കോട്ടയം ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനി കബറടങ്ങിയിരിക്കുന്ന പെരുമ്പള്ളി സെന്റ് ജോര്‍ജ് സിംഹാസന പള്ളിയിലേക്ക് നടത്തിയ വാഹന തീർത്ഥയാത്ര കത്തീഡ്രലിൽ എത്തിചേർന്നപ്പോൾ വൈദീകരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും മാനേജിങ് കമ്മറ്റി അംഗങ്ങളുടെയും യൂത്ത് അസോസിയേഷന്‍ മണര്‍കാട് യൂണിറ്റിന്റെയും വിശ്വാസികളുടെയും ആഭിമുഖ്യത്തില്‍ സ്വീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കത്തിഡ്രല്‍ സഹവികാരിയും യൂത്ത് അസോസിയേഷന്‍ മണര്‍കാട് യൂണിറ്റ് പ്രസിഡന്റുമായ ഫാ.കുറിയാക്കോസ് കാലായില്‍, കത്തീഡ്രല്‍ ട്രസ്റ്റി ആശിഷ് കുര്യന്‍ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.

യൂത്ത് അസോസിയേഷന്‍ പ്രസിഡന്റ് ജിതിന്‍ ചെറിയാനൻ, യൂത്ത് അസോസിയേഷന്‍ കോട്ടയം ഭദ്രാസന സെക്രട്ടറി ഷാന്‍ ടി ജോൺ, കത്തീഡ്രല്‍ ട്രസ്റ്റിമാരായ എം.പി. മാത്യു, ബിജു പി. കോര എന്നിവർ പ്രസംഗിച്ചു.

പെരുമ്പള്ളി സെന്റ് ജോര്‍ജ് സിംഹാസന പള്ളിയിലെ കബറിടത്തില്‍ എത്തിയ വാഹന തീർത്ഥയാത്രയ്ക്ക് പെരുമ്പള്ളി സിംഹാസന പള്ളി അധികൃതർ ഊഷ്മളമായ സ്വീകരണം നൽകി. മണര്‍കാട് യൂണിറ്റ് യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരോടൊപ്പം കത്തീഡ്രല്‍ ട്രസ്റ്റിമാരും സെക്രട്ടറിയും മാനേജിങ് കമ്മറ്റി അംഗങ്ങളും തീര്‍ഥയാത്രയില്‍ പങ്കെടുത്തു.

Hot Topics

Related Articles