വൈക്കം: നെല്ല് സംഭരണത്തിലെ അപാകത പരിഹരിച്ച് നെൽ വില സമയബന്ധിതമായി കർഷകർക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാൻ സംഘ് ജില്ലാ ജോയിൻ്റ് സെക്രട്ടറി സാബു നികർത്തിൽ ഉല്ലല എസ്ബിഐയ്ക്ക് മുന്നിൽ ഏകദിന ഉപവാസം ആരംഭിച്ചു. ജില്ലാ ട്രഷറർ പി.വി. ശിവൻ സമരപരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ജയ്മോൻ അധ്യക്ഷത വഹിച്ചു.
Advertisements
രാജൻ കുന്നപ്പള്ളി, മീഡിയ കോ-ഓർഡിനേറ്റർ സി.ശ്യാംലാൽ തുടങ്ങിയവർ പ്രസംഗിച്ചു. ഉച്ച കഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപനയോഗം കിസാൻ സംഘ്ജില്ലാ പ്രസിഡൻ്റ് രാമചന്ദ്രൻ കർത്ത ഉദ്ഘാടനം ചെയ്യും. ജില്ല ജനറൽ സെക്രട്ടറി സഹസ്രനാമ അയ്യർ, സംസ്ഥാന കമ്മറ്റി അംഗം പ്രേമചന്ദ്ര വർമ്മ തുടങ്ങിയവർ സംബന്ധിക്കും.