വാഷിങ്ടൺ: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിവയവരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്‍റെ നടപടിയോട് തുറന്ന മനസ്സാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നാടുകടത്തല്‍ നടപടികള്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് വേഗത്തിലാക്കുമ്ബോഴാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാൻ യുഎസിലെത്തിയ ജയശങ്കർ, നിയമവിരുദ്ധമായ സഞ്ചാരത്തെയും അനധികൃത കുടിയേറ്റത്തെയും ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്ന് വ്യക്തമാക്കി.
യുഎസില്‍ അനധികൃതമായി കഴിയുന്ന 1,80,000-ത്തിലധികം ഇന്ത്യക്കാരെ നാടുകടത്തിയേക്കുമെന്ന റിപ്പോർട്ടുകള്‍ക്കിടയിലാണ് മന്ത്രി ഇന്ത്യയുടെ നിലപാട് വിശദമാക്കിയത്. ഒരു സർക്കാർ എന്ന നിലയില്‍, നിയമപരമായ നീക്കത്തെ വളരെയധികം പിന്തുണയ്ക്കുന്നു. ഒരു രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ചാകണം കുടിയേറ്റം. ഇന്ത്യൻ പ്രതിഭകള്‍ക്കും ഇന്ത്യൻ വൈദഗ്ധ്യത്തിനും ആഗോള തലത്തില്‍ പരമാവധി അവസരങ്ങള്‍ ലഭിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അനധികൃത കുടിയേറ്റത്തെ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനധികൃത കുടിയേറ്റത്തെ സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് യുഎസില്‍ മാത്രമുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോണള്‍ഡ് ട്രംപ് പ്രസിഡൻ്റായി മൂന്നാം ദിവസം അനധികൃത കുടിയേറ്റത്തിനെതിരായ കൂടുതല്‍ എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ തെക്കൻ അതിർത്തിയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളെ ഉടൻ തിരിച്ചയക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഹോംലാൻഡ് സെക്യൂരിറ്റി, ജസ്റ്റിസ്, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റുകളോട് ഉത്തരവില്‍ ആവശ്യപ്പെട്ടു.