മലപ്പുറം: മലപ്പുറം മമ്പാട് കാട്ടുപൊയിലില്‍ ആള് ഒഴിഞ്ഞ സ്ഥലത്തു നിന്നും കുഴിച്ചിട്ട നിലയില്‍ അഞ്ച് വടിവാളുകള്‍ കണ്ടെടുത്തു. പിവിസി പൈപ്പില്‍ സൂക്ഷിച്ച നിലയിലാണ് വടിവാളുകള്‍ കണ്ടെത്തിയത്. വടിവാളുകള്‍ തുരുമ്പ് എടുത്ത നിലയിലാണ്. 4 വർഷമെങ്കിലും പഴക്കമുള്ള വടിവാളുകളാണെന്ന് പോലീസ് അറിയിച്ചു. 58 സെന്റിമീറ്റർ വരെ നീളമുള്ള വടിവാളുകളാണ് ഇത്.
കുട്ടികള്‍ കളിക്കാൻ മൈതാനം ഉണ്ടാക്കാൻ തൂമ്പ കൊണ്ട് കിളക്കുമ്പോള്‍ പിവിസി പൈപ്പില്‍ തട്ടുകയായിരുന്നു. ഇത് തുറന്ന് നോക്കിയപ്പോഴാണ് വടിവാള്‍ കണ്ടെത്. പോലീസ് സ്ഥലത്ത് എത്തി വടിവാളുകള്‍ കസ്റ്റഡിയില്‍ എടുത്തു. നിലമ്പൂർ പോലീസ് കേസും എടുത്തിട്ടുണ്ട്. ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ, ബോംബ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. പോലീസ് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.