തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് 30 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റില്‍. ഭർത്താവ് ഉപേക്ഷിച്ചതിനാല്‍ വീട്ടില്‍ അച്ഛനും അമ്മമ്മക്കും ഒപ്പം കഴിയുകയായിരുന്നു ഇവര്‍. യുവതിയുടെ അമ്മ പ്രതിയെ വർഷങ്ങള്‍ക്ക് മുൻപ് ഉപേക്ഷിച്ച് പോയിരുന്നു. പിതാവിന്‍റെ നിരന്തരമായ ശല്ല്യം തുടർന്നതോടെ ആണ് മകള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
Advertisements
തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. മകളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ആര്യനാട് ഇൻസ്പെക്ടർ വി.എസ്.അജീഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.