വാസ്തവം തിരിച്ചറിയണം; വൈദ്യുതി വാങ്ങാനും സര്‍ക്കാരിന് ഇടനിലക്കാര്‍ എന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: വൈദ്യുതി വാങ്ങാനും സര്‍ക്കാരിന് ഇടനിലക്കാര്‍ എന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെഎസ്‌ഇബി. കുറഞ്ഞ വിലയില്‍ വൈദ്യുതി വാങ്ങാനും പകല്‍ സമയങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അധിക വൈദ്യുതി വില്‍ക്കാനുമായി കെ എസ് ഇ ബിക്ക് സ്വന്തമായ ഒരു മാർക്കറ്റിംഗ് സംവിധാനം ആലോചിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു വാര്‍ത്തയെന്നും കെഎസ്‌ഇബി വിശദീകരിക്കുന്നു.

Advertisements

ഇത്തരത്തില്‍ മാര്‍ക്കറ്റിങ് വിഭാഗം രൂപീകരിക്കുന്നത് സംബന്ധിച്ച ചർച്ചയാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണല്‍ തെർമല്‍ പവർ കോർപ്പറേഷന്റെ ഉപസ്ഥാപനമായ നാഷണല്‍ വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡുമായി നടത്തിയതെന്നും കെഎസ്‌ഇബി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്ന് വാങ്ങി എത്തിച്ചുനല്‍കുകയാണ് കെ എസ് ഇ ബി ചെയ്തുവരുന്നത്. വൈദ്യുതിയുടെ ശരാശരി വാങ്ങല്‍ വില 2016 ല്‍ യൂണിറ്റിന് 3.88 രൂപ ആയിരുന്നത് ഇപ്പോള്‍ 5.08 രൂപയായി ഉയർന്നിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇങ്ങനെ വൈദ്യുതി വാങ്ങുന്നതിനായി 2020 കാലഘട്ടത്തില്‍ പ്രതിവർഷം 8000 കോടി രൂപ മുടക്കിയിരുന്നത് ഇപ്പോള്‍ 13,000 കോടി രൂപയിലേക്ക് എത്തിയിരിക്കുന്നു. ഈ ചെലവ് ഇനിയും ഉയരുമോ എന്നത് ഇക്കൊല്ലത്തെ വേനലിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കും. ആകെ വരുമാനത്തിൻ്റെ 60 ശതമാനത്തോളം വൈദ്യുതി വാങ്ങുന്നതിനായാണ് കെ എസ് ഇ ബി ചെലവഴിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ മാര്‍ക്കറ്റിങ് സംവിധാനം ആലോചിക്കുന്നതെന്നും കെഎസ്‌ഇബി വിശദീകരിക്കുന്നു.

Hot Topics

Related Articles