കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണം; ബിപിൻ സി ബാബുവിനെതിരെ സിപിഎം രംഗത്ത്

ആലപ്പുഴ: ബിപിൻ സി ബാബുവിനെതിരെ സിപിഎം രംഗത്ത്. ബിജെപി യില്‍ ചേർന്ന അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്നാണ് ആവശ്യം. സിപിഎം ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് ബിപിൻ സി ബാബു.

Advertisements

ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗമാണ് അദ്ദേഹം. സിപിഎം വിട്ട് ബിജെപിയില്‍ ചേർന്നത് നവംബർ 30 നാണ്. നിലവില്‍ ജില്ലാ പഞ്ചായത്തംഗത്വം രാജി വച്ചിട്ടില്ല. ബിജെപിയില്‍ ചേർന്നപ്പോള്‍ ഉടൻ ജില്ലാപഞ്ചായത്തംഗത്വം രാജിവെക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.

Hot Topics

Related Articles