ബ്രൂവറി അഴിമതി ആരോപണം അടിയന്തര പ്രമേയമായി കൊണ്ടുവരാൻ കഴിയില്ല; മന്ത്രി എം ബി രാജേഷിന് മറുപടിയുമായി ചെന്നിത്തല

എറണാകുളം: ബ്രൂവറി അഴിമതി അടിയന്തര പ്രമേയമായി നിയമസഭയില്‍ കൊണ്ടുവരാത്തതെന്തുകൊണ്ടെന്ന മന്ത്രി എംബി രാജേഷിന്‍റെ ചോദ്യത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്ത്. പാർലമെന്‍ററികാര്യമന്ത്രിയായിട്ടും അടിയന്തര പ്രമേയത്തെ കുറിച്ചുള്ള ചട്ടങ്ങള്‍ മന്ത്രിക്ക് അറിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു. അഴിമതി ആരോപണം അടിയന്തര പ്രമേയമായി കൊണ്ടുവരാൻ കഴിയില്ല എന്നതാണ് ചട്ടം. അതുകൊണ്ടാണ് ബ്രൂവറി വിഷയം അടിയന്തര പ്രമേയമായി സഭയില്‍ കൊണ്ടുവരാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി.

Advertisements

എലപ്പുള്ളിയിലെ ബ്രൂവറി അനുമതിയില്‍ പ്രതിഷേധിച്ച്‌ പ്രദേശവാസികള്‍ ഇന്ന് മുഖ്യമന്ത്രിക്ക് കത്തയക്കും. പ്രദേശത്തെകുടിവെള്ള പ്രശ്നം ഉള്‍പ്പെടെ ആശങ്കകള്‍ പരിഹരക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കുക. രാവിലെ പഞ്ചായത്ത് ഓഫിസിലെത്തുന്ന സംഘം പഞ്ചായത്ത്പ്രസിഡൻ്റിനും സെക്രട്ടറിക്കും കത്ത് നല്‍കും. പ്രതിഷേധംകടുക്കുന്നതിനിടെ നിർഭിഷ്ട പദ്ധതി പ്രദേശത്ത് രമേശ് ചെന്നിത്തല എത്തും. പദ്ധതിക്കെതിരെ ആരോപണമുന്നയിച്ച ശേഷംഇതാദ്യമായാണ് ചെന്നിത്തലയെത്തുന്നത്. വൈകീട്ട് എലപ്പുള്ളിപാറയില്‍ ഡിസിസി നടത്തുന്ന പ്രതിഷേധ യോഗവും രമേശ്ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അതേസമയം വിഷയം ചർച്ചചെയ്യാൻ സി പി ഐ ജില്ലാ എക്സിക്യുട്ടീവ് യോഗം ചേരും. പദ്ധതിക്കെതിരെ പ്രാദേശിക സി പി ഐ നേതൃത്വം എതിർപ്പറിയിച്ച്‌ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ജില്ല എക്സിക്യുട്ടീവ് ചേരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പദ്ധതിയുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എംബി രാജേഷിനും സിപിഎം പുതുശ്ശേരി ഏരിയ സെക്രട്ടറി കൂടിയായ നിതിൻകണിച്ചേരിക്കുമെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രിസഭയ്ക്ക് അനുമതി അപേക്ഷ നല്‍കിയ ശേഷംഇരുവരും വഴിവിട്ട രീതിയില്‍ കമ്പനിയുമായി ചർച്ചനടത്തിയെന്നാണ് വി.കെ ശ്രീകണ്ഠൻ എംപിയുടെ ആരോപണം.

Hot Topics

Related Articles