ദില്ലി: ജമ്മുവില്‍ അഞ്ജാത രോഗം ബാധിച്ചവരില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയായ ആല്‍ഡികാർബിന്റെയും കാഡ്മിയത്തിന്റെയും അംശം കണ്ടെത്തി. ഇവ ഭക്ഷണത്തിലൂടെയാണ് ഉള്ളില്‍ എത്തിയത് എന്നുമാണ് നിഗമനം. ഭക്ഷണ രീതിയെ കുറിച്ച് പരിശോധന നടത്തുമെന്ന് സർക്കാർനിയോഗിച്ച സമിതി വ്യക്തമാക്കി. ഇതിനിടെ രോഗം ബാധിച്ച് പതിനാറുകാരിയെ ഇന്നലെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. 3,800 താമസക്കാരുള്ള ബദാല്‍ ഗ്രാമത്തിലാണ് അപൂര്‍വ രോഗം പടരുന്നത്.
Advertisements
ഡിസംബര്‍ ഏഴിനാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് 13 കുട്ടികളും ഒരു ഗര്‍ഭിണിയുമടക്കം 17 പേരാണ് ഈ അജ്ഞാത രോഗം ബാധിച്ച് മരിച്ചത്. പനിയും ദേഹം വേദനയും അമിതമായ വിയര്‍പ്പും ബോധം മറയലും അടക്കമുള്ള ലക്ഷണങ്ങളാണ് ഇവര്‍ മരണത്തിന് മുമ്പ് ആശുപത്രിയില്‍വെച്ച് പ്രകടിപ്പിച്ചത്.