തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; വയോധികയ്ക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 67 കാരിക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഈറ്റയാർ എസ്റ്റേറ്റ് ഭാഗത്ത് വച്ചാണ് വയോധികയ്ക്ക് കാലിന് പരിക്കേറ്റത്. രാത്രിയില്‍ വീടിന് പുറത്ത് ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോള്‍ ആണ് ആനയുടെ ആക്രമണമുണ്ടായത്.

Advertisements

ആന തുമ്പിക്കൈ കൊണ്ട് തട്ടിയിട്ട് കാല് ചവിട്ടിയൊടിക്കുകയായിരുന്നു. ഇതിനു ശേഷം അയല്‍വാസികള്‍ ഇറങ്ങി ഒച്ച വച്ചതോടെ ആന പിൻവാങ്ങുകയായിരുന്നു. പരിക്കേറ്റ വയോധികയെ വാല്‍പ്പാറയിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Hot Topics

Related Articles