കൊല്ലം: സംസ്ഥാനത്ത് ഇന്നലെ രണ്ടിടങ്ങളില്‍ വന്യ ജീവി ആക്രമണം റിപ്പോർട്ട് ചെയ്തു. കൊല്ലത്തും പാലക്കാട്ടും പശുവിനെയും ആടിനെയും അജ്ഞാത ജീവി കൊന്നു. ആക്രമിച്ചത് പുലി ആണെന്നാണ് സംശയം.
കൊല്ലം പത്തനാപുരം കറവൂരില്‍ വന്യമൃഗത്തിന്‍റെ ആക്രമണത്തില്‍ പശു കൊല്ലപ്പെട്ടു. കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെയാണ് അജ്ഞാത ജീവി കൊന്നത്. പുലിയാണ് പശുവിനെ കൊന്നതെന്ന് കർഷകർ പറഞ്ഞു. ഇത് രണ്ടാം തവണയാണ് ബിജുവിന് തന്റെ പശുവിനെ നഷ്ടമാകുന്നത്. സ്ഥലത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തെതുടർന്ന് വനം വകുപ്പ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കി. പാലക്കാട് കാഞ്ഞിരപ്പുഴയില്‍ വന്യജീവി ആടിനെ കൊന്നു. പാലക്കയം ഇഞ്ചിക്കുന്ന് ഭാഗത്ത് ചീരാംകുഴിയില്‍ ജോസിന്‍റെ ആടിനെയാണ് കൊന്നത്. കടുവയാണ് ആടിനെ കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശവാസികളില്‍ പലരും കടുവയെ കണ്ടിട്ടുള്ളതായും വിവരം. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചില്‍ നടത്തി.