സൗദി വാഹനാപകടം; മരിച്ച 15 പേരിൽ കൊല്ലം സ്വദേശിയും

റിയാദ്: നൊമ്പരമായി സൗദിയിലെ മലയാളിയുള്‍പ്പടെയുള്ള 15 പേരുടെ മരണം. സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസിലേക്ക് ട്രെയിലർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അറാംകോ റിഫൈനറി റോഡില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ച 15 പേരും ജുബൈല്‍ എ.സി.ഐ.സി കമ്പനിയിലെ ജീവനക്കാരാണ്. കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) ഉള്‍പ്പടെ ഒമ്പത് ഇന്ത്യക്കാരും മൂന്ന് നേപ്പാള്‍ സ്വദേശികളും മൂന്ന് ഘാന സ്വദേശികളുമാണ് മരിച്ചത്.

Advertisements

ഗുരുതരമായി പരിക്കേറ്റ 11 പേരെ ജിസാൻ, അബഹ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരാംകോ പ്രൊജക്ടിലെ ജോലിസ്ഥലത്തേക്ക് 26 തൊഴിലാളികളുമായി പോകുകയായിരുന്ന എ.സി.ഐ.സി സർവിസ് കമ്പനിയുടെ മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. പൂർണമായി തകർന്ന മിനി ബസില്‍നിന്നും സിവില്‍ ഡിഫൻസിന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങളും ഒപ്പം പരിക്കേറ്റവരെയും പുറത്തെടുത്തത്. സംഭവസ്ഥലത്ത് തന്നെ 15 പേർ മരിക്കുകയായിരുന്നു.

Hot Topics

Related Articles