ഇത് നിലനില്‍ക്കുന്നതല്ല; അതിഷി മർലേനക്കെതിരെ ബിജെപി നല്‍കിയ അപകീർത്തിക്കേസ് തള്ളി ദില്ലി കോടതി

ദില്ലി: ദില്ലി മുഖ്യമന്ത്രി അതിഷി മർലേനക്ക് ആശ്വാസം. ബിജെപി നല്‍കിയ അപകീർത്തിക്കേസ് ദില്ലി കോടതി തള്ളി. ഇഡിയുമായി ബന്ധപ്പെട്ട നടത്തിയ പരാമർശത്തിലാണ് ബിജെപി ദില്ലി മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയത്.

Advertisements

എന്നാല്‍ ഇത് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടികാട്ടിയ ദില്ലി കോടതി, അപകീർത്തിക്കേസ് തള്ളിക്കളയുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചിരിക്കെ എ എ പിയെയും മുഖ്യമന്ത്രിയെയും സംബന്ധിച്ചടുത്തോളം വലിയ ആശ്വാസമാണ് കോടതിയുടെ തീരുമാനം.

Hot Topics

Related Articles