വാകത്താനം പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

വാകത്താനം : വാകത്താനം പഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള വയോജനങ്ങൾക്ക് കട്ടിൽ എന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു. കട്ടിൽ വിതരണത്തിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി നിർവഹിച്ചു.

Advertisements


ഒരോവാർഡിലും അർഹരായ പൊതുവിഭാഗത്തിൽപെട്ട പന്ത്രണ്ട് ഗുണഭോക്താക്കൾക്കാണ് കട്ടിൽ നൽകുന്നത്. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കുള്ള കട്ടിൽ മുൻപ് വിതരണം ചെയ്തിരുന്നു. യോഗത്തിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അരുണിമ പ്രദീപ് അദ്ധ്യക്ഷയായി. അസിസ്റ്റന്റ് സെക്രട്ടറി പ്രസന്നകുമാരി , പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു

Hot Topics

Related Articles