പെയിന്റ് ഡബ്ബയില്‍ കഞ്ചാവ് കടത്താൻ ശ്രമം; തൃശൂരിൽ 33 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

തൃശൂർ: തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ നടന്ന എക്സൈസ് – ആര്‍പിഎഫ് സംയുക്ത പരിശോധനകളില്‍ 33 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. തൃശൂർ എക്സൈസ് സർക്കിള്‍ ഓഫീസ്, എക്സൈസ് ഇന്‍റലിജൻസ്, തൃശൂർ എക്സൈസ് റേഞ്ച് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ആര്‍പിഎഫും ചേർന്നാണ് 23.4 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി കമല്‍ കുമാർ മൊണ്ടേല്‍ (25) എന്നയാളെ പിടികൂടിയത്.

Advertisements

പെയിന്റ് ഡബ്ബയില്‍ ആണ് ഇയാള്‍ കഞ്ചാവ് കടത്തിയത്. എക്സൈസ് സർക്കിള്‍ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സതീഷ് കുമാർ, ഐബി ഇൻസ്പെക്ടർ പ്രസാദ്, തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുധീർ എന്നിവരോടൊപ്പം അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്)മാരായ സന്തോഷ്‌ പി ആർ, എൻ ജി സുനില്‍ കുമാർ, പ്രിവന്‍റീവ് ഓഫീസർ പി രാമചന്ദ്രൻ, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്) സി എല്‍ ജയിൻ, സിവില്‍ എക്സൈസ് ഓഫീസർ അജീഷ് ഇ ആർ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles