രാജ്യത്ത് ഇലക്‌ട്രിക് ട്രെയിനുകള്‍ ഓടി തുടങ്ങിയിട്ട് 100 വർഷങ്ങള്‍; ആഘോഷമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

മുംബൈ: ഹരിത റെയില്‍ സംവിധാനത്തിന്റെ ഭാഗമായി രാജ്യത്ത് ഇലക്‌ട്രിക് ട്രെയിനുകള്‍ ഓടി തുടങ്ങിയിട്ട് 100 വർഷങ്ങള്‍ പൂർത്തിയാകുന്നു. വിവിധ പരിപാടികളോടെ നൂറാം വാർഷികം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയില്‍വേ. നൂറ് വർഷങ്ങള്‍ പൂർത്തിയാകുന്ന ഫെബ്രുവരി 3ന് പരിപാടികള്‍ക്ക് തുടക്കമാകുമെന്ന് സെൻട്രല്‍ പബ്ലിക് റിലേഷൻസ് ഓഫിസർ സ്വപ്നില്‍ നിള അറിയിച്ചു.

Advertisements

1925 ഫെബ്രുവരി 3ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനല്‍സിന്റെ രണ്ടാം പ്ലാറ്റ്ഫോമില്‍ നിന്നും കുർളയിലേക്ക് ആണ് ആദ്യമായി ഇലക്‌ട്രിക് ട്രെയിൻ ഓടിയത്. 1853ല്‍ ഏപ്രില്‍ 16നാണ് ഇന്ത്യൻ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഇത് കഴിഞ്ഞ് 72 വർഷങ്ങള്‍ക്ക് ശേഷമാണ് ഇലക്‌ട്രിക് ട്രെയിനിന്റെ ആരംഭം കുറിക്കുന്നത്. ഇലക്‌ട്രിക് ട്രെയിനുകള്‍ ഓടിത്തുടങ്ങിയതിന് ശേഷം വലിയതോതിലുള്ള മാറ്റങ്ങളാണ് ഉണ്ടായത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ ട്രെയിനുകളുടെ ഇലക്‌ട്രിഫിക്കേഷൻ നൂറ് ശതമാനവും പൂർത്തീകരിക്കാൻ സെൻട്രല്‍ റെയില്‍വേക്ക് സാധിച്ചു. പദ്ധതി പൂർത്തീകരണത്തിന്റെ 100 വർഷങ്ങള്‍ ആഘോഷിക്കാൻ സെൻട്രല്‍ റെയില്‍വേയും ഇന്ത്യൻ റെയില്‍വേയും ഒരുങ്ങുകയാണ്’- നിള പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശതവാർഷികത്തോടനുബന്ധിച്ച്‌ ഫെബ്രുവരി 3 മുതല്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഔപചാരികമായ ഉത്‌ഘാടനത്തിന് ശേഷം ആ ദിവസം ഛത്രപതി ശിവാജി മഹാരാജ് ടെർമിനസില്‍ വെച്ച്‌ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടത്തും. തുടർന്ന് 3D ഷോകള്‍ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ സംഘടിപ്പിക്കും. സ്കൂള്‍ വിദ്യാർത്ഥികള്‍ക്കായി റെയില്‍വെയുടെ ചരിത്രം, പാരമ്പര്യം തുടങ്ങിയ സെക്ഷനുകളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്വപ്നില്‍ നിള അറിയിച്ചു.

Hot Topics

Related Articles