കോട്ടയം കാളികാവിൽ ബൈക്കിടിച്ച് പ്രതി ശ്രുത വരൻ്റെ മരണം: പ്രതിശ്രുത വധു മരണ വിവരമറിഞ്ഞ് തലകറങ്ങി വീണു; ആശുപത്രിയിൽ

വയലാ: കോട്ടയം കാളികാവിൽ ബൈക്കിടിച്ച് പ്രതി ശ്രുത വരൻ മരിച്ച വിവരം അറിഞ്ഞ് പ്രതിശ്രുത വധു കുഴഞ്ഞ് വീണു. ഏഴു മാസത്തോളമായി യുവതി മരിച്ച യുവാവിന് ഒപ്പമാണ് താമസിച്ചിരുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു. കോട്ടയം കടപ്ലാമറ്റം വയലാ നെല്ലിക്കുന്നിലുള്ള കൊച്ചുപാറയിൽ ജിൻസന്റെ മകൻ ജിജോ ജിൻസൺ (21)ആണ് കഴിഞ്ഞ ദിവസം കാളികാവിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.

Advertisements

നവവരൻ ജിജോ ജിൻസന്റെ മരണ വിവരമറിഞ്ഞ വധുവിനെ തലകറക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളുകളായി ഇരുവരും പ്രേമ ബന്ധത്തിലായിരുന്നു. ഇന്ന് രാവിലെ വരനായി കല്യാണപ്പന്തലിൽ എത്തേണ്ടിയിരുന്ന ജിജോയുടെ വിയോഗം വീടിനും നാടിനും തീരാവേദനയായി. വിവാഹ അലങ്കാരങ്ങളും സന്തോഷവും ചിരിയും നിറയേണ്ട വീട് സങ്കടക്കയത്തിലാണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി കാളികാവിനു സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്ത് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവർ സഞ്ചരിച്ച ബൈക്കിൽ ട്രാവലർ ഇടിച്ചാണ് അപകടo.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ജിജോയെയും അജിത്തിനെയും നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിജോയുടെ ജീവൻ രക്ഷിക്കാനായില്ല. വയലാ സ്വദേശിയായ യുവതിയുമായി ജിജോയുടെ വിവാഹം ഇന്ന് രാവിലെ ഇലയ്ക്കാട് സെൻ്റ് മേരീസ് പള്ളിയിൽ നടക്കാനിരിക്കെ ആണ് അപകടം. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 ന് ഇതേപള്ളിയിൽ നടക്കുന്നതാണ്.

Hot Topics

Related Articles