ചൊക്രമുടിയില്‍ അതിക്രമിച്ച്‌ കയറി നീലക്കുറിഞ്ഞി നശിപ്പിച്ചു; പ്രതികൾക്കെതിരെ ക്രിമിനല്‍ കേസെടുക്കാൻ പൊലീസ്

മൂന്നാർ: ഇടുക്കി ചൊക്രമുടിയിലെ വിവാദ ഭൂമിയില്‍ അതിക്രമിച്ച്‌ കയറി നീലക്കുറിഞ്ഞി നശിപ്പിച്ച സംഭവത്തില്‍ നടപടി. നീലക്കുറിഞ്ഞി നശിപ്പിച്ചവർക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാൻ ദേവികുളം സബ് കളക്ടർ പൊലീസിന് നിർദ്ദേശം നല്‍കി. രാജാക്കാട് എസ്‌എച്ച്‌ഒയ്ക്കാണ് സബ്കളക്ടർ കത്ത് നല്‍കിയത്. കഴിഞ്ഞ വ്യാഴ്ചയാണ് വിവാദ ഭൂമിയില്‍ അതിക്രമിച്ചു കയറി ഒരു സംഘം നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്താൻ ശ്രമിച്ചത്.

Advertisements

ചൊക്രമുടിയിലെ കൈയേറ്റം അന്വേഷിക്കാൻ എത്തിയ ഐ.ജി. കെ. സേതുരാമന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പൂട്ടിയ ഗേറ്റിന്‍റെ താഴ് തല്ലി പൊളിച്ചാണ് ഒരു സംഘം ആളുകള്‍ വിവാദ സ്ഥലത്ത് അതിക്രമിച്ചു കടന്നത്. നിർമാണ പ്രവർത്തനങ്ങള്‍ക്കെത്തിച്ച യന്ത്രം സ്ഥലത്തെ നീലക്കുറിഞ്ഞി ചെടികളും നശിപ്പിച്ചിരുന്നു. നാട്ടുകാർ സംഘടിച്ചെത്തി വിവരം അറിയിച്ചതിനെ തുടർന്ന് രാജാക്കാട് പൊലീസെത്തിയാണ് അതിക്രമിച്ച്‌ കടന്നവരെ പുറത്താക്കിയത്. പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാകുന്നവിധം അനധികൃത നിര്‍മാണം നടന്നതിനെത്തുടര്‍ന്നാണ് ചൊക്രിമുടിയില്‍ പൊലീസെത്തി നിർമാണം നിർത്തി വെപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെ അതിക്രമിച്ച്‌ കയറിയാണ് പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞിയടക്കം ഒരു സംഘമാളുകള്‍ നശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. മല തുരന്ന് വെട്ടിയ റോഡിന്റെ ഇരുഭാഗവുമുള്ള കാട് സംഘം വെട്ടിത്തെളിച്ചു. ആയിരക്കണക്കിന് നീലക്കുറിഞ്ഞി ചെടികളാണ് നശിപ്പിക്കപ്പെട്ടത്.

Hot Topics

Related Articles