പ്രയാഗ് രാജിൽ മൗനി അമാവാസിയിൽ ഭക്തർക്ക് മേൽ പുഷ്പവൃഷ്ടി; ഹെലികോപ്റ്ററിൽ നിന്ന് വിതറിയത് 25 ക്വിന്റൺ റോസാദളങ്ങൾ

ലഖ്നൗ: മൗനി അമാവാസിയുടെ മഹാകുംഭത്തിലെ രണ്ടാം അമൃത് സ്നാന സമയത്ത് ഭക്തർക്ക് മേല്‍ ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ഉത്തർപ്രദേശ് സർക്കാറിന്റെ നേതൃത്വത്തിലാണ് റോസാദളങ്ങളാണ് വിതറിയത്. ഭക്തർ ഹർഷാരവും മുഴക്കി. ഹോർട്ടികള്‍ച്ചർ വകുപ്പ് 25 ക്വിൻ്റല്‍ റോസാദളങ്ങളാണ് പരിപാടിക്കായി ഒരുക്കിയത്.

Advertisements

അമൃത് സ്‌നാൻ ഉത്സവത്തില്‍ എല്ലാ ഘാട്ടുകളിലും അഖാറകളിലും ഹെലികോപ്റ്ററുകളില്‍ നിന്ന് പുഷ്പങ്ങള്‍ വർഷിച്ചു. മൗനി അമാവാസിയുടെ ഭാഗമായി 10 കോടി ആളുകള്‍ മഹാ കുംഭമേളയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കുടിവെള്ള ക്ഷാമം ഉണ്ടാകാതിരിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, മഹാ കുംഭമേളയിലേയ്ക്ക് തീർത്ഥാടകരുടെ ഒഴുക്ക് കുറവില്ലാതെ തുടരുകയാണ്. ഇതുവരെ 10 കോടിയിലധികം ആളുകള്‍ പുണ്യസ്നാനം നടത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Hot Topics

Related Articles