ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാൻ ശ്രമം; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച 2 ഭീകരരെ സൈന്യം വധിച്ചു. പൂഞ്ച് ജില്ലയിലെ ഖാരി കർമ്മാ പ്രദേശത്താണ് സംഭവം. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

Advertisements

പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയില്‍ കഴിഞ്ഞദിവസം രാത്രിയാണ് ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം കണ്ടെത്തിയത്. പിന്നാലെ സൈന്യവും ആയുധധാരികളായ ഭീകരരും തമ്മില്‍ വെടിവെയ്പുണ്ടായി. പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളുടെ ശേഖരവും കണ്ടെടുത്തു.

Hot Topics

Related Articles