അമേരിക്കയിൽ വീണ്ടും ദുരന്തം; കത്തിയെരിഞ്ഞ് കെട്ടിടങ്ങളും വാഹനങ്ങളും; നിരവധി പേർക്ക് പരിക്ക്

ഫിലാഡെല്‍ഫിയ: വാഷിംഗ്ടണില്‍ നടന്ന വിമാനദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് അമേരിക്ക മുക്തമാകുന്നതിന് മുൻപ് തന്നെ മറ്റൊരു വിമാനാപകടം കൂടി നടന്നതായി റിപ്പോർട്ട്. ആറ് യാത്രക്കാരുമായി പുറപ്പെട്ട ചെറുവിമാനം യുഎസ് നഗരമായ ഫിലാഡെല്‍ഫിയയില്‍ തകർന്നുവീണു. ജനവാസമേഖലയിലാണ് പതിച്ചത്. ഇതോടെ വീടുകള്‍ക്ക് തീപിടിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

Advertisements

പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ റൂസ്വെല്‍റ്റ് മാളിന് സമീപമാണ് അപകടം നടന്നതെന്ന് ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അധികൃതർ അറിയിച്ചു. ലിയർജെറ്റ് 55 എന്ന എയർക്രാഫ്റ്റാണ് തകർന്നുവീണത്. വടക്കുകിഴക്കൻ ഫിലാഡെല്‍ഫിയ എയർപോർട്ടില്‍ നിന്ന് മസൂറിയിലെ സ്പ്രിംഗ്ഫീല്‍ഡ്-ബ്രാൻസണ്‍ നാഷണല്‍ എയർപോർട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ടേക്ക് ഓഫ് ചെയ്ത എയർപോർട്ടില്‍ നിന്ന് വെറും അഞ്ച് കിലോമീറ്റർ മാറിയാണ് അപകടം സംഭവിച്ചത്.

Hot Topics

Related Articles