പൂനെ: ഇംഗ്ലണ്ടുമായുള്ള നാലാം ടി20യില്‍ ഇന്ത്യയുയെ കണ്‍കഷന്‍ സബ്‌സ്റ്റിയൂട്ട് നീക്കവുമായി ബന്ധപ്പെട്ട് വിവാദം കത്തുകയാണ്. ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കു പകരം സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയെ കളിപ്പിച്ച ഇന്ത്യയുടെ നീക്കം ഇംഗ്ലണ്ടിനെ ശരിക്കും ക്ഷുഭിതരാക്കിയിട്ടുണ്ട്. ഈ നീക്കം അംഗീകരിക്കുന്നില്ലെന്നു മല്‍സരശേഷം ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറും തുറന്നടിച്ചിരുന്നു.ഇന്ത്യക്കെതിരേ സോഷ്യല്‍ മീഡിയയില്‍ എല്ലായ്‌പ്പോഴും പ്രതികരിക്കാറുള്ള ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ ഇത്തവണയും രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയുടെ നീക്കത്തെ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെയാണ് ചോദ്യം ചെയ്തിരിക്കുന്നത്.എന്നാല്‍ വോനിന്റെ വായടപ്പിച്ചു കൊണ്ടുള്ള ഐസ്‌ലാന്‍ഡ് ക്രിക്കറ്റിന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇംഗ്ലീഷ് ടീമിനെ കളിക്കുന്ന തരത്തിലായിരുന്നു എക്‌സിലൂടെ അവര്‍ പ്രതികരിച്ചത്.
ഇന്ത്യന്‍ ആരാധകരെ മുഴുവന്‍ സന്തോഷിപ്പിക്കുന്ന തരത്തിലായിരുന്നു എക്‌സില്‍ അവരുടെ പോസ്റ്റ്.വോന്‍ പറഞ്ഞതെന്ത് ?പൂനെയില്‍ നടന്ന ടി20യില്‍ 15 റണ്‍സിന്റെ വിജയവുമായി അഞ്ചു മല്‍സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ 3-1ന്റെ അപരാജിത ലീഡ് കൈക്കലാക്കിയിരുന്നു. ഇതിനു ശേഷമാണ് മൈക്കല്‍ വോനുള്‍പ്പെടെ ഇംഗ്ലണ്ടിന്റെ ചില മുന്‍ താരങ്ങള്‍ ഇന്ത്യക്കെതിരേ ആഞ്ഞടിച്ചത്. ബാറ്റിങിനിടെ ഇംഗ്ലീഷ് പേസര്‍ ജാമി ഒവേര്‍ട്ടന്റെ ബോള്‍ ശിവം ദുബെയുടെ ഹെല്‍മറ്റില്‍ പതിച്ചിരുന്നു. 20ാം ഓവറിലെ അവസാനത്തെ ബോളിലായിരുന്നു ഇത്.തുടര്‍ന്നു ദുബെയ്ക്കു ഫീല്‍ഡിങിനു ഇറങ്ങാന്‍ സാധിക്കാതെ വരികയും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി പേസര്‍ ഹര്‍ഷിത് റാണയെ ഇന്ത്യ കൡപ്പിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാലോവറില്‍ 33 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്ത ഹര്‍ഷിത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.ഇതാണ് ഇംഗ്ലണ്ടിനെ ചൊടിപ്പിച്ചത്. പാര്‍ട്ട് ടൈമായി മാത്രം ബൗള്‍ ചെയ്യാറുള്ള ഒരു ബാറ്റര്‍ക്കു പകരം എങ്ങനെ ഒരു ബൗളറെ കളിപ്പിക്കാന്‍ സാധിക്കുമെന്നായിരുന്നു ആശ്ചര്യ ചിഹ്നത്തോടൊപ്പം എക്‌സില്‍ വോന്‍ കുറിച്ചത്. ഇതിനു താഴെയായിരുന്നു ഐസ്‌ലാന്‍ഡ് ക്രിക്കറ്റിന്റെ ഔദ്യോഗിക ഹാന്റിലില്‍ നിന്നുള്ള രസകരമായ കമന്റ്.ഇന്ത്യയെ വിമര്‍ശിക്കുക മാത്രമല്ല പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുടെ പോസ്റ്റിനു താഴെയും പരിഹാസ രൂപേണയുള്ള ഒരു പ്രതികരണം വോന്‍ നടത്തിട്ടുണ്ട്. ഇന്ത്യന്‍ ടി20 ക്രിക്കറ്റില്‍ മുമ്ബ് എപ്പോഴെങ്കിലും ഇത്രയും ആഴമുണ്ടായിട്ടുുണ്ടോയെന്നായിരുന്നു മല്‍സരശേഷം ഭോഗ്‌ലെ എക്‌സില്‍ കുറിച്ചത്.
പ്രത്യേകിച്ചും നിങ്ങളൊരു ബാറ്റര്‍ക്കു പകരം ബൗളറെ ഇറക്കുമ്ബോഴെന്നായിരുന്നു പരിഹാസത്തോടെ വോനിന്റെ പ്രതികരണം.ഇന്ത്യയുടെ കണ്‍കഷന്‍ സബ്റ്റിറ്റിയൂട്ട് നീക്കത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള മൈക്കല്‍ വോനിന്റെ വിമര്‍ശനത്തിനു താഴെയായിരുന്നു ഐസ്‌ലാന്‍ഡ് ക്രിക്കറ്റിന്റെ (Iceland Cricket) ഒഫീഷ്യല്‍ ഹാന്റിലില്‍ നിന്നുള്ള ക്ലാസ് പ്രതികരണം.നമ്മള്‍ സ്‌കോള്‍ ചെക്ക് ചെയ്യേണ്ട ആവശ്യമില്ല. ഇംഗ്ലണ്ട് തോറ്റിട്ടുണ്ടാവുമെന്നു നമുക്കറിയാമെന്നായിരുന്നു വോനിന്റെ ട്വീറ്റിനു താഴെ ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്റെ കമന്റ്.നാലാം ടി20യില്‍ ഇന്ത്യയോടു ഇംഗ്ലണ്ട് ടീം പരാജയപ്പെടുമെന്നു തങ്ങള്‍ക്കുറപ്പുണ്ടായിരുന്നുവെന്നാണ് അവര്‍ പരിഹസിച്ചിട്ടുള്ളത്. ഐസ്‌ലാന്‍ഡ് ക്രിക്കറ്റിന്റെ ഈ പ്രതികരണം ഇന്ത്യന്‍ ആരാധരെ ഏറെ സന്തോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.