കല്യാണം ഉറപ്പിച്ച ശേഷം സർക്കാർ ജോലി രാജി വച്ചു ! 30 ലക്ഷം രൂപയ്ക്ക് കാമുകിയെ വഞ്ചിച്ചവൻ അല്ലെ നീ എന്ന് നാട്ടുകാർ ചോദിക്കും : വിശേഷങ്ങൾ പങ്കുവച്ച് സിനിമാ താരം മിഥുൻ

കൊച്ചി : വളരെ ചെറിയ പ്രായത്തില്‍ അഭിനേതാവായി സിനിമയില്‍ നിറഞ്ഞു നിന്നെങ്കിലും മിഥുന്‍ രമേഷ് ശ്രദ്ധേയനാവുന്നത് ടെലിവിഷന്‍ പരിപാടികള്‍ക്ക് അവതാരകനായി എത്തിയതോടെയാണ്.കോമഡി ഉത്സവം എന്ന പരിപാടിയിലെ അവതാരകനായി ജന മനസ്സുകള്‍ കീഴടക്കാന്‍ മിഥുന് സാധിച്ചു.

Advertisements

മുന്‍പ് വില്ലന്‍ വേഷങ്ങളിലും മറ്റുമൊക്കെ അഭിനയിച്ചിരുന്ന താരം വളരെ തമാശക്കാരന്‍ ആണെന്ന് ഇതിലൂടെ വ്യക്തമായി.ഇടയ്ക്ക് സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെയും സജീവമായിരുന്നു. തന്റെ ജീവിതത്തെപ്പറ്റിയും സിനിമയിലേക്ക് വന്ന കാലത്തെക്കുറിച്ചും മിഥുന്‍ ഒരു അഭിമുഖത്തില്‍ സംസാരിച്ച വാക്കുകള്‍ വീണ്ടും വൈറല്‍ ആവുകയാണ് ഇപ്പോള്‍. സര്‍ക്കാര്‍ ജോലി കിട്ടിയെങ്കിലും ഒരു ദിവസം ജോലി നോക്കിയതിനുശേഷം താനത് രാജിവെച്ചെന്നാണ് നടന്‍ പറയുന്നത്.’എന്റെ അച്ഛന്‍ രമേഷ് പോലീസില്‍ ആയിരുന്നു. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജിന് അടുത്തുള്ള വീട്ടിലാണ് അച്ഛനും അമ്മയും ഞാനും അനിയനുമൊക്കെ താമസിച്ചിരുന്നത്. മാത്രമല്ല ട്രിവാന്‍ഡ്രം ക്ലബ്ബില്‍ മെമ്ബറായിരുന്നു അച്ഛന്‍. വേണു നാഗവള്ളിയും ബാലചന്ദ്രമേനോനും ഒക്കെ അച്ഛന്റെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന സിനിമ റിലീസ് ആവുന്നത്. ഇതിന് പിന്നാലെ ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ ലാലേട്ടനെ കണ്ടുമുട്ടി. അദ്ദേഹത്തിന് ഷേക്ക് ഹാന്‍ഡ് കൊടുക്കുകയും ചെയ്തു. ആ മാജിക്കാണ് പിന്നീട് എന്നെ നടനാക്കി മാറ്റിയത്. അന്നേ കടുത്ത മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു.കോളേജ് കാലത്ത് ബൈക്കില്‍ പോകുമ്ബോള്‍ പോലും ചെരിഞ്ഞിരിക്കുമായിരുന്നു. അച്ഛന്റെ സുഹൃത്തായ പിസി സോമന്‍ സാറാണ് ആദ്യമായി എന്നെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തുന്നത്. കരിയറില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളുടെ കൂട്ടത്തില്‍ ദിലീപ് നായകനായിട്ടെത്തിയ വെട്ടം എന്ന സിനിമയുമുണ്ട്.ഇപ്പോഴും വെട്ടം സിനിമ കണ്ടിട്ട് ആളുകള്‍ മെസ്സേജ് അയക്കാറുണ്ട്. 30 ലക്ഷം രൂപയ്ക്ക് വേണ്ടി കാമുകിയെ വിട്ടു കളഞ്ഞല്ലോ എന്നാണ് പലരുടെയും മെസ്സേജുകള്‍. സിനിമകള്‍ ഹിറ്റായി ഓടുന്ന ആ കാലത്ത് ജീവിതത്തില്‍ ചില സംഭവങ്ങളൊക്കെ നടന്നു. അതിലൊന്ന് അച്ഛന്റെ മരണം ആയിരുന്നു.

ഡിവൈഎസ്പിഐ ജോലി ചെയ്യുന്നതിനിടെ പെട്ടെന്നാണ് അച്ഛന്‍ മരണപ്പെടുന്നത്. അന്ന് ഞാന്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുകയാണ്. ഒപ്പം സിനിമയും സീരിയലും ഒക്കെയുണ്ട്. അന്ന് സീരിയലിന് ഡെയ്‌ലി പെയ്‌മെന്റ് ആണ്, കിട്ടുന്ന കാശ് അമ്മയെ ഏല്‍പ്പിക്കും.അച്ഛന്‍ മരിച്ചതോടെ അദ്ദേഹത്തിന്റെ ജോലി എനിക്ക് കിട്ടി. അപ്പോഴേക്കും ഏഷ്യയിലെ ആദ്യ മലയാളം എഫ് എം ആയ ഹിറ്റ് എഫ്‌എമ്മില്‍ ജോലി ശരിയായിരുന്നു. ദുബായിലാണ് എഫ്‌എം. അതുകൊണ്ട് ഒരു ദിവസം ഡ്യൂട്ടി എടുത്തതിന് ശേഷം ജോലിയില്‍ നിന്നും ലീവ് എടുത്തു. കല്യാണം ഉറപ്പിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ ജോലി രാജി വെക്കുന്നത്. ആ തീരുമാനം തെറ്റായി പോയില്ലെന്നാണ് കാലം തെളിയിച്ചത്… എന്നും മിഥുന്‍ പറയുന്നു.

Hot Topics

Related Articles