കൊച്ചി : നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ തന്റേതായ സാന്നിധ്യം നേടിയെടുത്ത നടിയാണ് പാർവതി തിരുവോത്ത് വലിയൊരു ആരാധകനിരയെ തന്നെയാണ് ചെറിയ സമയം കൊണ്ട് താരം സ്വന്തമാക്കിയത്.ശക്തമായ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുവാൻ പാർവതിക്കുള്ള കഴിവ് എടുത്തു പറയേണ്ടതാണ് അത്ര മനോഹരമായിയാണ് ഓരോ കഥാപാത്രത്തെയും പാർവതി അഭിനയിച്ച ഫലിപ്പിക്കുകയും ചെയ്യുന്നത് താരത്തിന്റെ ഓരോ വാർത്തകളും വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ താരം സജീവ സാന്നിധ്യവും ആണ്.36 കാരിയായ പാർവതി സിംഗിള്‍ ജീവിതം നയിക്കുകയാണിപ്പോള്‍. മുൻ കാമുകൻമാരുമായി സംസാരിക്കുമ്ബോള്‍ താൻ പണ്ട് ചെയ്ത തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കാറുണ്ട്. അത് ഹീലിംഗ് ചെയ്യുമെന്നും പാർവതി തിരുവോത്ത് വ്യക്തമാക്കി. സിനിമാ രംഗത്ത് ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. നടൻമാരുമായോ സംവിധായകരുമായോ റിലേഷൻഷിപ്പുണ്ടായിട്ടില്ല.
അത് പ്ലാൻ ചെയ്ത് സംഭവിച്ചതല്ലെന്നും പാർവതി വ്യക്തമാക്കി. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.കുറച്ച് വർഷങ്ങളായി താൻ സിംഗിളാണെന്ന് പാർവതി പറയുന്നു. മൂന്നരവർഷമായി ഞാൻ പ്രണയത്തിലാണ്. നാല് മാസം മുമ്ബ് മൂന്ന് ഡേറ്റിംഗ് ആപ്പുകളിലേക്ക് എന്നെ സുഹൃത്തുക്കള്‍ കൊണ്ട് വന്നു. ആളുകളെ ഷോപ്പ് ചെയ്യുന്നത് വിയർഡ് ആണ്. ഫ്രാൻസില്‍ വെച്ച് ടിൻഡറില്‍ എന്റെ പ്രൊഫൈല്‍ പിക്ചർ വെച്ചു. എന്റെ സുഹൃത്തുമുണ്ടായിരുന്നു ഒപ്പം. ഇവിടെ വെച്ച് നിന്നെ ആരും തിരിച്ചറിയില്ലെന്ന് അവള്‍ പറഞ്ഞു. ഒരുപാട് മുഖങ്ങള്‍ കണ്ടു. ഷട്ട്ഡൗണ്‍ ചെയ്യാൻ തോന്നി. പിന്നീട് ബംബിള്‍, റായ തുടങ്ങിയ ഡേറ്റിംഗ് ആപ്പുകള്‍ വന്നു. ഞാൻ ഡേറ്റിംഗ് ആപ്പുകളിലുണ്ട്. ചിലപ്പോള്‍ അക്കൗണ്ട് സസ്പെൻഡ് ചെയ്യും. ചിലരുടെ ബയോ വായിച്ചാല്‍ കഥയെഴുതാം. അതേസമയം അവരെ താഴ്ത്തി കാണുകയല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിലപ്പോള്‍ താനും അങ്ങനെ ബയോ വെക്കാറുണ്ടെന്നും പാർവതി തിരുവോത്ത് വ്യക്തമാക്കി.ഇപ്പോഴത്തെ റിയാലിറ്റി ഇതാണ്. എന്നാല്‍ തനിക്ക് പഴയ രീതിയില്‍ ഒരാളെ കണ്ടെത്താനാണിഷ്ടമെന്നും പാർവതി തിരുവോത്ത് പറയുന്നു. മുമ്ബ് സ്നേഹിച്ചവരില്‍ രണ്ട് പേരൊഴിച്ച് മറ്റുള്ളവരെ കാണുമ്ബോള്‍ ഇപ്പോഴും എനിക്ക് പുഞ്ചിരിക്കാം. അവർ സന്തോഷമായിരിക്കണമെന്ന് കരുതുന്നു. കാരണം ഞാൻ സന്തോഷവതിയാണെന്നും പാർവതി തിരുവോത്ത് പറയുന്നു. ചിലപ്പോള്‍ ഒറ്റപ്പെടല്‍ തോന്നും. കെട്ടിപ്പിടിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്. ഹ്യൂമണ്‍ ടച്ചില്ലാതെ നമ്മള്‍ കടന്ന് പോകുന്ന ദിവസങ്ങളുണ്ട്. അത് അണ്‍ഫെയർ ആണെന്നും പാർവതി പറയുന്നു.താൻ മുൻകാമുകൻമാരില്‍ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നയാളാണെന്നും പാർവതി വ്യക്തമാക്കി.
ഒരുപാട് മെന്റല്‍ ഹെല്‍ത്ത് പ്രശ്നങ്ങളിലൂടെ കടന്ന് പോയ ആളാണ് ഞാൻ. ഈറ്റിംഗ് ഡിസോർഡർ പ്രശ്നങ്ങളുള്ള ഘട്ടം എനിക്കുണ്ടായിരുന്നു. ബോഡി ഡിസ്മോർഫിയ അതിന്റെ പീക്കിലായിരുന്നു. ആ സമയത്ത് ഞാൻ വളരെ നല്ല വ്യക്തിയെ ഡേറ്റ് ചെയ്യുകയാണ്. ഇന്ന് ദേഷ്യവും വിശപ്പും ഒരുമിച്ച് വരും. വിശക്കുന്നതിന് ദേഷ്യം വരും.അവൻ എനിക്ക് വേണ്ടി ഭക്ഷണമുണ്ടാക്കും. പക്ഷെ ഭക്ഷണത്തോടുള്ള എന്റെ ദേഷ്യം ആ റിലേഷൻഷിപ്പിനെ വിഷലിപ്തമാക്കാൻ തുടങ്ങി. ആ റിലേഷൻഷിപ്പിനെ അണ്‍ഡു ചെയ്യുകയാണെന്ന് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ മനസിലാക്കി. മറ്റാെരാളെ ജീവിതത്തിലേക്ക് കൊണ്ട് വരും മുമ്ബ് ഞാൻ എന്റെ കാര്യം കുറച്ച് കൂടി ശ്രദ്ധിക്കണം. കാരണം അവർക്ക് ഒരുപാട് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരും. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ സംസാരിച്ചു. ഞാൻ ക്ഷമ ചോദിച്ചു.