അതിരമ്പുഴ സെൻമേരിസ് എൽ പി സ്കൂളിൽ പാലക വായന വേദി ആരംഭിച്ചു. സ്കൂൾ തനതു പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ വായനയോടൊപ്പം മാതാപിതാക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പാലക വായന വേദിയ്ക്കാണ് തുടക്കം കുറിച്ചത്. സ്കൂൾ മാനേജർ റവ. സിസ്റ്റർ റോസ് കുന്നത്തു പുരയിടം ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ഇന്നത്തെ കാലഘട്ടത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ പ്രാധാന്യത്തെക്കുറിച്ച് മദർ മാതാപിതാക്കളുമായും കുട്ടികളുമായും സംസാരിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ മനോജ് മാത്യു ആദ്യ പുസ്തകം സ്കൂൾ മാനേജറിൽ നിന്നും കൈപ്പറ്റി വായന വേദിയുടെ പ്രവർത്തന ഉദ്ഘാടനം നടത്തി. തുടർന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി അൽഫോൻസാ മാത്യു മാതാപിതാക്കൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. അതോടൊപ്പം സ്കൂൾ ലൈബ്രറി തുറന്ന വായനക്കായി സജ്ജമാക്കുകയും ചെയ്തു.